തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം; ബിരുദദാനച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Google Oneindia Malayalam News

തൃശൂര്‍: സര്‍വ്വകലാശാലകള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണമെന്നും വിദേശ സര്‍വകലാശാലകളോടുള്‍പ്പെടെ സഹകരിച്ച് ഗവേഷണപഠനം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് ആരോഗ്യസര്‍വ്വകലാശാല നേതൃത്വം നല്‍കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അലൂമ്നി അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്

ആയുര്‍വേദം, യുനാനി പോലുള്ള മേഖലകളില്‍ ഗവേഷണ പഠനങ്ങള്‍ പ്രോത്സാഹിപ്പിക്കണം. സാമൂഹ്യപ്രതിബന്ധതയുടെ ഭാഗമായി കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത് ആരോഗ്യസംവിധാനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സഹായിച്ചു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണ് അവിടുത്തെ മികച്ച ആരോഗ്യ സംവിധാനങ്ങള്‍. ആരോഗ്യപ്രവര്‍ത്തകരും ശാസ്ത്രജ്ഞന്മാരുമെല്ലാം ചേര്‍ന്ന് അതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.

kerala

ആരോഗ്യമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ ഗവര്‍ണര്‍ കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളെ ഇന്ത്യ ഫലപ്രദമായി നേരിട്ടതിനെക്കുറിച്ചും പരാമര്‍ശിച്ചു. കോവിഡുമായി പോരാടിയ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ മഹനീയപ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ജനറിക് മരുന്നുകളുടെ നിര്‍മാണത്തില്‍ രാജ്യം ഒന്നാമതാണ്. ഉന്നതനിലവാരമുള്ള മരുന്നുകള്‍ 200 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റി അയക്കുന്നുണ്ട്. ആരോഗ്യസംവിധാനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ആധുനികസംവിധാനങ്ങള്‍ സംയോജിപ്പിക്കണം. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കേരളം ഒന്നാമതെത്തിയതും ഗവര്‍ണര്‍ പരാമര്‍ശിച്ചു.

ആരോഗ്യരംഗത്ത് വരുന്ന പുതിയ മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും വിദ്യാര്‍ത്ഥികളോട് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ പഠനം പൂര്‍ത്തീകരിച്ച 6812 ബിരുദധാരികളുടെ പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. ഡോ ജയറാം പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, ബിരുദ കോഴ്സുകളിലെ ഒന്നാം റാങ്ക് ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, ഫലകം എന്നിവയും ചടങ്ങില്‍ ഗവര്‍ണര്‍ സമ്മാനിച്ചു. ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയ 1412 പേര്‍ക്കാണ് ബിരുദദാനച്ചടങ്ങില്‍ നേരിട്ട് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

'എന്റെ ജീവന്റെ ജീവന്‍'; പാപ്പുവിനൊപ്പം അടിച്ചുപൊളിച്ച് അമൃത സുരേഷ്, വൈറല്‍ ചിത്രങ്ങള്‍

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വകുപ്പ് മേധാവിയായിരുന്ന ഡോ സി കെ ജയറാം പണിക്കരുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ ഡോ സി കെ ജയറാം പണിക്കര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലിയ കെ സണ്ണി, മഞ്ചേരി ഗവ മെഡിക്കല്‍ കോളേജിലെ അങ്കിത. കെ എന്നിവര്‍ അര്‍ഹരായി. വിവിധ വിഷയങ്ങളില്‍ ഒന്നാം റാങ്ക് ജേതാക്കളായ 12 വിദ്യാര്‍ത്ഥികളും ചടങ്ങില്‍ ഗവര്‍ണറില്‍ നിന്ന് ക്യാഷ് അവാര്‍ഡും ഫലകവും ഏറ്റുവാങ്ങി.

 സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ? സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം; അന്വേഷണം ആരംഭിച്ചു; നടപടി ഉടൻ ഉണ്ടോ ?

ചടങ്ങില്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ മോഹനന്‍ കുന്നമ്മല്‍, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സി.പി. വിജയന്‍, രജിസ്ട്രാര്‍ പ്രൊഫ. ഡോ.എ.കെ. മനോജ് കുമാര്‍, പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. എസ്. അനില്‍കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ പി രാജേഷ്, സര്‍വ്വകലാശാലാ ഡീന്‍മാരായ ഡോ. ഷാജി കെ എസ്, ഡോ. വി എം ഇക്ബാല്‍, ഡോ ആര്‍ ബിനോജ്, വിവിധ ഫാക്കല്‍റ്റി ഡീന്‍മാര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിരുദാനന്തര ബിരുദം/പി ജി ഡിപ്ലോമ നേടിയ 1412 പേര്‍ക്കാണ് ബിരുദദാനച്ചടങ്ങില്‍ നേരിട്ട് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ഇതില്‍ 254 പേര്‍ മെഡിക്കല്‍ പി ജി ഡിഗ്രി/ഡിപ്ലോമ/സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബിരുദധാരികളും 27 പേര്‍ ഡെന്റല്‍ പി ജി ബിരുദധാരികളും 198 പേര്‍ ആയുര്‍വേദ പി ജി ഡിപ്ലോമ ബിരുദധാരികളും 40 പേര്‍ ഹോമിയോ പി ജി ബിരുദധാരികളും 239 പേര്‍ നഴ്‌സിംഗ് പിജി ബിരുദധാരികളും 463 പേര്‍ ഫാര്‍മസി പിജി ബിരുദധാരികളും 191 പേര്‍ പാരാമെഡിക്കല്‍ പി ജി ബിരുദധാരികളുമാണ്.

Thrissur
English summary
Governor Arif Muhammad Khan Says Universities should launch new startups
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X