പ്രളയക്കെടുതി: ഫണ്ട് തടസമല്ല... പ്രളയ കെടുതി അനുഭവിക്കുന്ന കേരളത്തിന് ഫണ്ട് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി
തൃശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനായി ഫണ്ട് തടസമല്ലെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും കേന്ദ്രമന്ത്രി ജെപി നഡ്ഡ. ചാലക്കുടി ആശുപത്രിയടക്കം ആരോഗ്യ കേന്ദ്രങ്ങള്‍ക്കു പ്രത്യേക സഹായം നല്‍കും. മഹാരാഷ്ട്രയില്‍ നിന്നുള്ള ആരോഗ്യരംഗത്തെ രണ്ടു സംഘങ്ങള്‍ കേരളത്തിലുണ്ട്.
പികെ ശശി കുറ്റക്കാരനെന്ന് കണ്ടാല്‍ വെറുതേ വിടില്ലെന്ന് എംഎം മണി; പരാതി പോലീസിലും നല്‍കാം
ഇവരില്‍നിന്നു സംസ്ഥാനത്തിന്റെ ഗുരുതരാവസ്ഥ അറിഞ്ഞിട്ടുണ്ട്. പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം തുടരുകയാണെന്നും നഡ്ഡ പറഞ്ഞു. പ്രളയത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് പരിശോധിക്കുക, ഇനിയുള്ള ആവശ്യങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്നിവയാണ് തന്റെ ഉദ്ദേശ്യം. കേരളം നടത്തിയതു മാതൃകാപരമായ അതിജീവനമാണ്. സംസ്ഥാനത്തിന് ആവശ്യമായ പണം കേന്ദ്രത്തിന്റെ പക്കലുണ്ട്. അവലോകനയോഗത്തിന്റെ തീരുമാനമനുസരിച്ചു തുക നല്‍കും.

പ്രളയത്തില്‍ തകര്‍ന്ന ചാലക്കുടി ഗവ. താലൂക്ക് ആശുപത്രി മന്ത്രി കെ.കെ ശൈലജക്കൊപ്പം സന്ദര്‍ശിച്ചതിനു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാമോഗ്രാം യൂണിറ്റ്, ഡയാലീസ് യൂണിറ്റ്, സി ടി സ്‌കാന്‍ സെന്റര്‍ തുടങ്ങിയ സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ചാലക്കുടി ആശുപത്രിയില്‍ 15 കോടിയുടെ നഷ്ടമുണ്ടെന്നാണു കണക്ക്.
ഇന്നസെന്റ് എം.പി, ബി.ഡി. ദേവസി എം.എല്‍.എ, കലക്ടര്‍ ടി.വി. അനുപമ, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംല ബീവി എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഘം തൃശൂരിലെയും എറണാകുളത്തേയും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.
നെടുമ്പാശേരി പഞ്ചായത്തിലെ മള്ളുശേരി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് ക്യാമ്പംഗങ്ങളുമായി സംസാരിച്ചു. വീട് ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായി തീര്‍ന്ന 18 കുടുംബങ്ങളിലെ 49 പേരാണ് ഈ ക്യാമ്പിലുള്ളത്. തൃശൂര്‍ വിജയരാഘവപുരത്തെ പി.കെ. ചാത്തന്‍ മാസ്റ്റര്‍ സ്മാരക കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ഇവിടെ 29 കുടുംബങ്ങളിലായി 96 പേരാണുള്ളത്. ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന ചേനത്തുനാട്, വെട്ടുകടവ്, പുത്തുപ്പറമ്പ്, പടിഞ്ഞാറേ ചാലക്കുടി എന്നിവിടങ്ങളിലുള്ളവരെയാണ് ഇവിടെ താമസിപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications