തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജലശക്തിക്കായി കൈകോർക്കാം; കാമ്പയിനുമായി തൃശൂര്‍ ജില്ല;ജനുവരി 19ന് തുടക്കം

Google Oneindia Malayalam News

തൃശൂര്‍: അനുദിനം ദുർബലമായി വരുന്ന ശുദ്ധജല സ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ച് പരമാവധി മഴവെള്ള സംഭരണം സാധ്യമാക്കാനുള്ള ദൗത്യം ജില്ലയിൽ ജനുവരി 19 ന് തുടക്കമാകും.കേന്ദ്ര ജല ശക്തി അഭിയാൻ എന്ന കേന്ദ്രസർക്കാർ പദ്ധതിപ്രകാരമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌ന്നത്.

ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുദ്ധജലം സംഭരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ നിർദ്ദേശങ്ങൾ നൽകി.
ഇതിനായി 'ക്യാച്ച് ദ റെയിൻ' എന്ന പേരിൽ ഒരു കാമ്പയിനും ജില്ലയിൽ ആരംഭിക്കും. 'ക്യാച് ദ റെയിൻ വെൻ ഇറ്റ് ഫാൾ വേർ ഇറ്റ് ഫാൾ' എന്നതാണ് ക്യാമ്പയിന്റെ ആപ്തവാക്യം.

pure water images one india

വേനൽ കാലത്ത് ജലക്ഷാമവും മഴക്കാലത്ത് പ്രളയവും ജനങ്ങൾ നേരിടേണ്ടിവരുന്നുണ്ടെന്നും മഴക്കാലത്ത് ലഭിക്കുന്ന മഴവെള്ളം മുഴുവൻ കടലിൽ പാഴാവുന്നതിനാലാണിത് സംഭവിക്കുന്നതെന്നും കലക്ടർ യോഗത്തിൽ അഭിപ്രായപ്പെട്ടു.
പൊതു, സ്വകാര്യ വ്യത്യാസം ഇല്ലാതെ ജില്ലയിലെ ജലസംഭരണികൾ മുഴുവൻ ഉപയോഗപ്പെടുത്തിയാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ, ജലസേചന വകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകളുടെയും സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശുദ്ധജലം സംഭരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും.

പ്രസിഡന്റുമാർ, അംഗങ്ങൾ മറ്റു നേതാക്കൾ എന്നിവരുടെ ജനങ്ങൾക്കിടയിലെ സ്വാധീനവും ഇതിനായി ഉപയോഗപ്പെടുത്തും.

ജില്ലയിലെ ജലസംഭരണികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഡയറക്റ്ററിയും ഇതിനായി തയ്യാറാക്കും.
ഓരോ പഞ്ചായത്തിനും ഓരോ കോർഡിനേറ്ററെ ഇതിനായി ചുമതലപ്പെടുത്തും. വില്ലേജ് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഭൂരേഖകളും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തും. ഉപയോഗ ശൂന്യമായ പാറമടകളും പൊതുജലാശയങ്ങളും പുനർജീവിപ്പിക്കുന്ന പദ്ധതിക്ക് വലിയ സാധ്യതയാണുള്ളത്. നെഹ്രു യുവകേന്ദ്ര ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Thrissur
English summary
jala sakthi campaign started january 19 in Thrissur district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X