തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോകസഭാ തിരഞ്ഞെടുപ്പിന് ബിജെപി: കെ സുരേന്ദ്രന്‍ മത്സരിച്ചേക്കും, ശബരിമല സമരത്തില്‍ ബിജെപിയില്‍ ഭിന്നത

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല സമരത്തില്‍ ഭിന്നത | Oneindia Malayalam

തൃശൂര്‍: ശബരിമല സമരം, പ്രധാനമന്ത്രി മോഡിയുടെ കേരള സന്ദര്‍ശനം, ബിഡിജെഎസുമായുള്ള സീറ്റു ധാരണ എന്നീ വിഷയങ്ങളിലൂന്നി ബിജെപി കോര്‍കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ച. ബിഡിജെഎസിനു നാലു സീറ്റുകളെന്നാണ് ധാരണ.
സെക്രട്ടേറിയറ്റിനു മുന്നിലെ ശബരിമല സമരം വേണ്ടത്ര വിജയിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ളയുടെ നിലപാടുകള്‍ക്കെതിരേ വി.മുരളീധരന്‍ പക്ഷം നിലപാടെടുത്തു. ശബരിമല സമരത്തിനു ശേഷം ഇതാദ്യമായാണ് കോര്‍കമ്മിറ്റി യോഗം.


നിരാഹാരസമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. സമരം വേണ്ടത്ര ഫലം കാണാതെയാണ് അവസാനിപ്പിക്കേണ്ടി വന്നതെന്നും ആക്ഷേപമുണ്ടായി. എന്നാല്‍ വന്‍ വിജയമായിരുന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും പി.കെ.കൃഷ്ണദാസും വാദിച്ചു. ഇതിലൂടെ പാര്‍ട്ടിക്കു ബഹുജന പിന്തുണ വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടി.

ksurendran3-15

സമരം കൊടുമ്പിരിക്കൊണ്ടു നില്‍ക്കേ സംസ്ഥാനപ്രസിഡന്റ് ശ്രീധരന്‍പിള്ള നടത്തിയ ചില പരാമര്‍ശങ്ങള്‍ അനൗചിത്യമായെന്നു വിമര്‍ശനമുണ്ടായി. അതേസമയം ശബരിമല സമരത്തോടെ സംഘടന ചലനാത്മകമായെന്നു പി.കെ. കൃഷ്ണദാസ് ചുണ്ടിക്കാട്ടി. പാര്‍ട്ടിയിലെ ഒരു വിഭാഗം സമരത്തോട് നിസഹകരണം പുലര്‍ത്തിയെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ പരാതി. മുരളീധരന്‍ വിഭാഗം സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തില്‍നിന്നു വിട്ടുനിന്നിരുന്നു.


ബി.ഡി.ജെ.എസുമായുള്ള സഖ്യം സംബന്ധിച്ചും വിരുദ്ധ നിലപാടുകളുണ്ടായി. എട്ടു സീറ്റു ചോദിച്ച ബി.ഡി.ജെ.എസിനു നാലു സീറ്റുകള്‍ നല്‍കാനാണ് ധാരണ. ആറു സീറ്റുകള്‍ നല്‍കാമെന്ന ശ്രീധരന്‍പിള്ളയുടെ നിലപാടിനെ മറ്റുള്ളവര്‍ തള്ളി. ഇത്രയധികം സീറ്റുകളില്‍ മത്സരിക്കാന്‍ എന്തടിസ്ഥാനത്തിലാണ് ബി.ഡി.ജെ.എസ് അവകാശവാദമുന്നയിക്കുന്നതെന്ന പരിഹാസവുമുണ്ടായി. എട്ടു സീറ്റു ചോദിച്ചതു തന്നെ അധികപ്രസംഗമാണെന്നു ചിലര്‍ പറഞ്ഞു. ബിജെപിക്ക് ജയസാധ്യതയുള്ള സീറ്റുകള്‍ അനുവദിക്കാനാവില്ലെന്നും നിലപാടെടുത്തു. ബി.ഡി.ജെ.എസിന് സീറ്റുകള്‍ അനുവദിച്ച ശേഷമേ ബി.ജെ.പിയുടെ സീറ്റുകള്‍ തീരുമാനിക്കൂ. സീറ്റുകള്‍ ഏതൊക്കെയന്നത് എന്‍.ഡി.എയോഗം ചേര്‍ന്ന് തീരുമാനിക്കും. കൊല്ലം അടക്കമുള്ള സീറ്റുകളാണ് ബി.ഡി.ജെ.എസ് ചോദിച്ചത്. കെ. സുരേന്ദ്രന്‍ തൃശൂരില്‍ മത്സരിക്കുമെന്നാണ് സൂചന. എട്ടു ജില്ലാകമ്മിറ്റികള്‍ സുരേന്ദ്രന്‍ തങ്ങളുടെ പ്രദേശത്ത് മത്സരിക്കുന്നതിനെ സ്വാഗതം ചെയ്തു.


ടി.പി. സെന്‍കുമാര്‍, സുരേഷ്‌ഗോപി എന്നിവര്‍ സ്ഥാനാര്‍ഥികളായേക്കും. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമോ എന്ന കാര്യം ദേശീയ നേതൃത്വത്തിനു വിടും. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനറല്‍ സെക്രട്ടറിമാര്‍ക്ക് തടസമില്ലെന്നു ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്‍.എസ്.എസിനു കൂടി സ്വീകാര്യരായ രണ്ടുപേര്‍ രംഗത്തുണ്ടാകുമെന്നറിയുന്നു. ഇന്നലെ രാവിലെ സ്വകാര്യഹോട്ടലില്‍ ആദ്യം കോര്‍കമ്മിറ്റി യോഗമാണ് നടന്നത്. തുടര്‍ന്ന് ജില്ലാപ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗം ചേര്‍ന്നു. അതിനുശേഷം ഐ.ടി സെല്‍, മറ്റു ഘടകങ്ങള്‍ എന്നിവയുടെ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പാര്‍ട്ടി ചുമതലക്കാരനായി ആന്ധ്രയിലായതിനാല്‍ വി. മുരളീധരന്‍ പങ്കെടുത്തില്ല.

Thrissur
English summary
K surendran may selected as bjp candidate for loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X