Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവൃത്തിയെ പറ്റി നല്ല ബോധ്യമുണ്ട്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി

തൃശൂര്‍: ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് കലാമണ്ഡലം ഗോപി വോട്ട് അഭ്യര്‍ത്ഥന.

കെ രാധാകൃഷ്ണന്റെ പ്രവൃത്തിയെ പറ്റിയും സ്വഭാവത്തെ പറ്റിയും തനിക്ക് നല്ലത് പോലെ ബോധ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും കലാമണ്ഡലം ഗോപി പറഞ്ഞു. താന്‍ കലാമണ്ഡലത്തില്‍ അധ്യാപകനായിരിക്കുമ്പോള്‍ ചേലക്കരയിലെ ജനപ്രതിനിധി എന്ന നിലയിലും രാധാകൃഷ്ണന്‍ പരിചിതനാണെന്നും കലാണ്ഡലം ഗോപി വീഡിയോയില്‍ പറഞ്ഞു.

kalamandalam-gopi-k-radhakrishnan

ചേലക്കരയില്‍ വിജയിക്കുമ്പോഴെല്ലാം കലാമണ്ഡലത്തിനായി രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ബോധ്യമുള്ളത് കൊണ്ടാണ് വ്യക്തിപരമായി അദ്ദേഹത്തിനായി വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ഗോപി വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.

അതേസമയം നേരത്തെ തൃശൂരില്‍ പല വിഐപികളും കലാമണ്ഡലം ഗോപി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മകന്‍ രഘു ആരോപിച്ചിരുന്നു. സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും ഒരു ഡോക്ടര്‍ നിര്‍ബന്ധിച്ചെന്ന് മകന്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയിരുന്നു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ആശാന് പത്മവിഭൂഷണ്‍ വേണ്ടെ എന്ന് ചോദിച്ചതായും മകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്നാണ് എനിക്ക് മനസ്സിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താല്‍ക്കാലിക ലാഭത്തിനല്ല, നെഞ്ചില്‍ ആഴ്ന്നിറങ്ങിയതാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. അദ്ദേഹത്തിനായി മാനസ പൂജ ചെയ്‌തോളാമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+