കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബിനാമി ഇടപാടുകളിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്, വിവരങ്ങൾ തേടി ഇഡിയും
ബാങ്കില്‍ വ്യാജ വായ്പ രേഖകള്‍ സൂക്ഷിച്ച പ്രത്യേക ലോക്കർ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി ഇടപാടുകൾ സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച വായ്പ രേഖകൾ ബിനാമി ഇടപാടുകളുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വിശദമായ അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ട് പോകുന്നത്.

ഒരാൾ തന്നെ അൻപതോളം ആളുകളുടെ പേരിൽ വായ്പ എടുത്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഒരാളാണോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ. കൊച്ചിയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മെഡിക്കൽ ഉപകരണങ്ങളുടെ ബിനാമി ബിസിനസും അതുമായി ചേർത്ത് അന്വേഷണം നടത്തും. പ്രതികൾ റിസോർട്ടുകളിൽ നിക്ഷേപം നടത്തിയെന്ന കാര്യവും പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിനായി തേക്കടിയിലെ റിസോർട്ട് നിക്ഷേപകരുടെ വിവരങ്ങൾ ശേഖരിക്കും
ബാങ്കില്‍ വ്യാജ വായ്പ രേഖകള്‍ സൂക്ഷിച്ച പ്രത്യേക ലോക്കർ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. അതേസമയം സംഭവത്തിൽ ഇഡിയും വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ബാങ്കിലെത്തിയ ഇഡി ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഹാജരാക്കാനും ഇഡി ബാങ്ക് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ












Click it and Unblock the Notifications