കൊവിഡില്‍ തൃശൂര്‍ രണ്ടാം സ്ഥാനത്ത്; പുതിയതായി 2451 പേര്‍ക്ക് രോഗം, ആകെ 23394 രോഗികള്‍
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. പുതിയതായി 2451 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 2800ന് അടുത്തായിരുന്നു. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ജില്ലയാണ് തൃശൂര്‍. ഒന്നാമത് എറണാകുളം ജില്ലയാണ്. എറണാകുളം 2572, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട 779, വയനാട് 566, കാസര്‍ഗോഡ് 287 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.
ജില്ലയില്‍ 2,845 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതോടെ 23,394 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 65 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,49,648 ആണ്. 4,24,481 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.50% ആണ്.

ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 2,435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും , ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 181 പുരുഷന്‍മാരും 189 സ്ത്രീകളും 10 വയസ്സിനു താഴെ 81 ആണ്‍കുട്ടികളും 73 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 188
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 515
സര്‍ക്കാര്‍ ആശുപത്രികളില്‍ - 342
സ്വകാര്യ ആശുപത്രികളില്‍ - 511
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1160
കൂടാതെ 18,227 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,852 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 272 പേര്‍ ആശുപത്രിയിലും 2,580 പേര്‍ വീടുകളിലുമാണ്. 10,432 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,391 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,862 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 179 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,60,737 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
മാലാഖയെ പോലെ തിളങ്ങി ചക്കപ്പഴം താരം ശ്രുതി രജനീകാന്ത്; ഒപ്പം ടാറ്റൂ പൊളിച്ചെന്നും ആരാധകര്‍
833 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,24,396 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ആലപ്പാട്, അയ്യന്തോള്‍, മുല്ലശ്ശേരി, കടപ്പുറം, വെളളാങ്കല്ലൂര്‍, പുത്തന്‍ച്ചിറ, പെരിഞ്ഞനം, വാടാനപ്പിളളി, എലഞ്ഞിപ്ര, അരിമ്പൂര്‍, അവിണിശ്ശേരി, പൂമല, പാമ്പൂര്‍, പടിയൂര്‍, വേളൂക്കര, ദേശമംഗലം, മുളളൂര്‍ക്കര എന്നിവിടങ്ങളില്‍ നാളെ (13/08/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍
Recommended Video
വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,778 41,948
മുന്നണി പോരാളികള്‍ 40,123 27,679
18 - 44 വയസ്സിന് ഇടയിലുളളവര്‍ 7,82,951 1,05,630
45 വയസ്സിന് മുകളിലുളളവര്‍ 11,52,781 5,91,359
ആകെ 20,25,633 7,66,616


Click it and Unblock the Notifications