Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിന് ആശങ്ക; പ്രതിദിന കൊവിഡ് കേസുകള്‍ 3000 കടന്നു, 15 ശതമാനം കടന്ന് ടിപിആര്‍

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ആശങ്ക പരത്തി കൊവിഡ് കേസുകള്‍ കുതിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലയില്‍ 3000ല്‍ കൂടുതല്‍ പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെത്തെ ടെസ്റ്റി പോസിറ്റിവിറ്റി നിരക്ക് 15.42 ശതമാനം കടന്നിരിക്കുകയാണ്. 2,034 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,499 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 112 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,19,252 ആണ്.

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

covid

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിയൊരുക്കുന്നത്. അതേസമയം, തൃശൂരില്‍ സമ്പര്‍ക്കം വഴി 2,989 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 07 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 172 പുരുഷന്‍മാരും 215 സ്ത്രീകളും പത്ത് വയസ്സിനു താഴെ 108 ആണ്‍കുട്ടികളും 125 പെണ്‍കുട്ടികളുമുണ്ട്.

അതേസമയം, കോവിഡ് സാഹചര്യത്തില്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മണപ്പുറം ഫൗണ്ടേഷന്‍ നല്‍കുന്ന ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി. 4 ട്രോളി, 6 വീല്‍ചെയര്‍, പീഡിയാട്രിക് ഫോര്‍സെപ്‌സ് ഉപകരണങ്ങള്‍ എന്നിവയാണ് നല്‍കിയത്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ഇവ ഏറ്റുവാങ്ങി ഗവ. മെഡിക്കല്‍ കോളേജ് പ്രതിനിധി പ്രൊഫ ഡോ. ബിജോണിന് കൈമാറി.

Recommended Video

cmsvideo
    IMA gives alert of third wave of pandemic in India

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+