'തോണിയിറക്കി, ഞങ്ങളും തയ്യാറായി, മുമ്പ് പ്രദേശം മഴയിൽ മുങ്ങിയിരുന്നു'; കലാഭവൻ മണിയുടെ സഹോദരൻ
'മുമ്പ് പ്രദേശം മുങ്ങിയിരുന്നു,തോണിയിറക്കി,ഞങ്ങളും തയ്യാറായി; കലാഭവന്‍മണിയുടെ സഹോദരന്‍
തൃശൂർ: തൃശൂരിൽ മഴ ശമനമില്ലതെ തുടരുകയാണ്. ചാലക്കുടി പിഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കന്നവരോട് മാറി താമസിക്കാൻ അറിയിപ്പ് നൽകി കഴിഞ്ഞു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിട്ടുള്ളത്.
കലാഭവൻ മണിയുടെ നാടായ ചേനത്ത് നാട്ടിൽ നാട്ടുകാർ തോണിയിറക്കി തയാറായിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം ഉയരാനുള്ള സാധ്യത മുന്നിൽകണ്ടാണ് തയാറെടുപ്പുകൾ നടത്തുന്നത്. ജനങ്ങളെല്ലാം ആശങ്കയിലാണെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

2018 ൽ ചേനത്ത് നാട് പ്രദേശം ആകെ മുങ്ങിയിരുന്നു. ഇന്നത്തെ ആവസ്ഥ ആശങ്കയുണ്ടാക്കുന്നുണ്ട്. പ്രദേശത്ത് നിന്ന് മാറേണ്ട അവസ്ഥയാണ്. ഞങ്ങളെല്ലാം വീട്ടിൽ നിന്ന് സാധനങ്ങളല്ലൊം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി,ഞങ്ങളോട് മാറി താമസിക്കാനാണ് പറഞ്ഞിരിക്കുന്നത്.-ആർഎൽവി രാമകൃഷ്ണൻ, ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു. ചാലക്കുടി പുഴയിൽ അതിശക്തമായ ഒഴുക്കുണ്ടാകും എന്നും ജനങ്ങളെല്ലാവരും അതീവ ജാഗ്രത പുലർത്തണം എന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽനിന്നും നിലവിൽ വലിയ അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവർ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

ഒഴുക്ക് കൂടിയത് ഗൗരവതരമാണെന്നും പുഴയുടെ സ്വഭാവം അനുസരിച്ച് മാറാമെന്ന് ആളുകൾ കരുതരുത്. എത്രയും പെട്ടെന്ന് മാറാൻ തയ്യാറെടുക്കണം. ജില്ലാ ഭരണകുടത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കണം. അതേസമയം അനാവശ്യമായ ഭീതി ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. രാത്രിയാകുന്നതിനു മുമ്പ് പരമാവധി ആളുകളെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. 8 ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴയ്ക്കുളള മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യത ആണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 mm യിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.

ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് അലർട്ടുളളത്. അതേസമയം ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ നാളെ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ടാണ് നിലവിൽ ഉള്ളത്.
എന്റമ്മോ ഈ ലുക്കില്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതേയില്ല; നിമിഷയുടെ ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍..
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications