Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളക്കെട്ട് രൂക്ഷം, ശക്തമായ കാറ്റും മഴയും; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: കനത്ത മഴയും കാറ്റും തുടരുന്നതിനിടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്‌ടർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ മഴയും കാറ്റും ഇവിടെ തുടരുന്നുമുണ്ട്. ഇതോടെയാണ് ജില്ലാ കളക്‌ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളത്തെ അവധി ബാധകമായിരിക്കും.

schoolsrain

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. റവന്യൂ ജില്ലാ കലോത്സവത്തിനും അവധി ബാധകമായിരിക്കില്ല. ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും നാളത്തെ അവധി ബാധകമല്ല. ശേഷിക്കുന്ന എല്ലാ വിദ്യാലയങ്ങളും നാളെ അടഞ്ഞുകിടക്കും.

നേരത്തെ ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴയും മൂടൽമഞ്ഞുമുണ്ടായിരുന്നു. ജില്ലയിൽ ഇന്ന് കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. കൊടുങ്ങല്ലൂർ, പട്ടിക്കാട്, അതിരപ്പിള്ളി, ചിമ്മിനി, പെരിങ്ങൽക്കുത്ത് തുടങ്ങിയ മേഖലകളിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴയാണ് പെയ്‌തത്‌.

ജില്ലയിലെ മലയോര മേഖലയിൽ രാവിലെ ശക്തമായ വെയിലായിരുന്നു. എന്നാൽ ഉച്ചയോടെ മട്ട് മാറുകയായിരുന്നു. പലയിടത്തും കനത്ത മൂടൽമഞ്ഞ് ദൃശ്യമായിരുന്നു. കുതിരാനിലെ ദേശീയ പാതയോട് ചേർന്നുള്ള ഭാഗങ്ങളിലും മൂടൽമഞ്ഞ് കാണാമായിരുന്നു. മറ്റ് മലയോര മേഖലകളിലും സമാനമായ രീതിയിൽ മൂടൽമഞ്ഞിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

അതേസമയം, തീവ്രമഴ സാധ്യതയുള്ളതിനാൽ വൈദ്യുതി അപകടങ്ങളില്‍‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെഎസ്ഇബി അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും അതിനാൽ തന്നെ രാത്രികാലങ്ങളിലും പുലര്‍‍ച്ചെയും പുറത്തിറങ്ങുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.

സര്‍വീസ് വയര്‍, സ്‌റ്റേ വയര്‍, വൈദ്യുതി പോസ്‌റ്റുകള്‍ എന്നിവ സ്‌പർശിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ലോഹഷീറ്റിന് മുകളില്‍ സര്‍വീസ് വയര്‍ കിടക്കുക, സര്‍‍വീസ് വയര്‍ ലോഹത്തൂണില്‍ തട്ടിക്കിടക്കുക എന്നീ സാഹചര്യങ്ങളിലും വൈദ്യുതാഘാതമേല്‍ക്കാന്‍‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി പറയുന്നു. ഇക്കാരണം കൊണ്ട് തന്നെ അതീവ ശ്രദ്ധ വേണമെന്ന് ബോർഡ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+