തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോക്കാംകുന്നില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മുളയം കോക്കാംകുന്നില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇവിടെയുള്ള 30 ല്‍പരം കുടുംബങ്ങളോടു സ്ഥലമൊഴിയാന്‍ നിര്‍ദേശിച്ചു. മുളയം കോക്കാംകുന്നിന്റെ ഒരുഭാഗം പ്രളയത്തിനിടെ ഇടിഞ്ഞുവീണതു നേരത്തെ പരിഭ്രാന്തിക്കിടയാക്കിയിരുന്നു.

പുറമേയാണ് സ്ഥലം വിടണമെന്ന മുന്നറിയിപ്പ്. മണ്ണിനു വന്‍തോതില്‍ ബലക്കുറവാണെന്നാണ് കണ്ടെത്തല്‍. അതിനാല്‍ ഏതുസമയത്തും പാറക്കല്ലുകള്‍ താഴേക്ക് ഉരുണ്ടുവരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. കുന്നിന്‍മുകളില്‍ ഒട്ടേറെ പാറക്കല്ലുകളുണ്ട്.

thrissur

വീടുവിട്ടുപോകാന്‍ താമസക്കാര്‍ വിമുഖരാണ്. ഏകസമ്പാദ്യം ഇട്ടെറിഞ്ഞു പോകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണ് താമസക്കാരുടെ ആശങ്ക. അതേസമയം കുന്നിന്റെ അടിവശത്തു താമസിക്കുന്ന ഏതാനും വീട്ടുകാര്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് സ്ഥലം ഒഴിഞ്ഞു വാടകവീടുകളിലേക്കു മാറി. കോക്കാംകുന്നില്‍ ഇതോടെ ജീവിതത്തിനു തന്നെ താളംതെറ്റി. ഇവിടെ നിന്നു പലരും പലായനം നടത്തേണ്ടിവരുമെന്ന ആശങ്കയിലാണ്. ഉരുള്‍പൊട്ടലുണ്ടായാല്‍ ഒറ്റയടിക്കു പ്രദേശം തുടച്ചുനീക്കപ്പെടുമെന്ന് ഭയക്കുന്നുമുണ്ട്. വീടുകളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ മാറ്റി പലരും കൂട്ടപ്പലായനത്തിനു പ്രാരംഭ ഒരുക്കം തുടങ്ങി.

Thrissur
English summary
Landslide alert given in Kokkamkunnu area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X