വിഎസ് സുനില്‍കുമാറിന്റെ ഫ്‌ളക്‌സില്‍ ക്ഷേത്രം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂര്‍: തൃശൂരിലെ ഇടതുസ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ വീണ്ടും പരാതി. തിരഞ്ഞെടുപ്പ് പ്രചാരണ ഫ്‌ളക്‌സില്‍ ക്ഷേത്രത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടിഎന്‍ പ്രതാപനാണ് പരാതി നല്‍കിയത്.
ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെതിരെയും സമാനമായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുണ്ട്. പ്രചാരണ ഫ്‌ള്‌സില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നാണ് മുരളീധരനെതിരെയുള്ള പരാതി. ഇടതു സ്ഥാനാര്‍ത്ഥിയായ സുനില്‍ കുമാറിനെതിരെ നേരത്തെ ടൊവിനോ തോമസിന്റെ ചിത്രം ദുരുപയോഗം ചെയ്തുവെന്ന പരാതിയും വന്നിരുന്നു. ഇതില്‍ അദ്ദേഹത്തിന് താക്കീത് നല്‍കിയിരുന്നു.

തൃപ്രയാര്‍ തേവരുടെ ചിത്രം സുനില്‍ കുമാര്‍ ഫ്‌ളെക്‌സില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമായി കണ്ട് നടപടി വേണമെന്നാണ് പ്രതാപന്‍ ആവശ്യപ്പെടുന്നത്. നേരത്തെ തന്റെ ചിത്രം പ്രചാരണത്തിനായി ആരും ഉപയോഗിക്കരുതെന്നും, അത് നിയമവിരുദ്ധമാണെന്നും ടൊവീനോ തന്നെ വ്യക്തമായിരുന്നു.
ഇതേ തുടര്‍ന്ന് സുനില്‍ കുമാര്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ടൊവീനോ. തൃശൂര്‍ സബ് കളക്ടര്‍ സിപിഐ നേരത്തെ ഈ വിഷയത്തില്‍ നോട്ടീസ് നല്‍കിയിരുന്നു. മതം, ജാതി, ദൈവം എന്നിയുടെ പേരില്‍ വോട്ട് ചോദിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണ്. കമ്മീഷന്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയെടുക്കുമെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍.












Click it and Unblock the Notifications