Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ഇങ്ങെടുക്കാൻ സുരേഷ് ഗോപിക്ക് ആവുമോ? വിഎസ് സുനിൽ കുമാർ മൂന്നാമത്, മനോരമ സർവേ ഫലം ഇങ്ങനെ

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. മലയാള സിനിമയിലെ സൂപ്പർതാരം സുരേഷ് ഗോപി മത്സരിക്കുന്നു എന്നതിലുപരി കേരളത്തിൽ ആദ്യമായി ലോക്‌സഭാ സീറ്റ് നേടുക എന്ന ബിജെപിയുടെ സ്വപ്‌നങ്ങളുടെ മുഴുവൻ ഭാരവും പേറുന്ന മണ്ഡലം കൂടിയാണ് ഇതെന്നതാണ് തൃശൂരിനെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. എന്നാൽ അതിന്റെ പകിട്ടും പൊലിമയും പ്രചാരണത്തിൽ മാത്രം ഒതുങ്ങുമോ എന്ന പ്രസക്തമായ ചോദ്യത്തിന് ഉത്തരം നൽകുകയാണ് മനോരമ പ്രീപോൾ സർവേ ഫലം.

തൃശൂർ മണ്ഡലത്തിൽ ഇത്തവണ ആര് ജയിക്കും എന്ന ചോദ്യത്തിന് കടുത്ത മത്സരം തന്നെ മണ്ഡലത്തിൽ നടക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. സർവേ പറയുന്നത് പ്രകാരം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ കൃത്യമായ മുൻതൂക്കത്തോടെ ഇവിടെ വിജയം കൊയ്യുമെന്നാണ്. അതും തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സുരേഷ് ഗോപിയേക്കാൾ അഞ്ച് ശതമാനത്തിൽ അധികം ഭൂരിപക്ഷമാണ് മുരളിധരന്‌ സർവേ പ്രവചിക്കുന്നത്.

thrissurloksabha

ഇത്തവണ തൃശൂരിൽ രണ്ടാം സ്ഥാനത്ത് വേണ്ടി വിഎസ് സുനിൽ കുമാറും തമ്മിൽ വൻ പോരാട്ടം തന്നെ നടക്കുമെന്നും എന്നാൽ സുനിൽ കുമാറിനെ പിന്തള്ളി നേരിയ വ്യത്യാസത്തിൽ സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തും എന്നതാണ് സർവേ പറയുന്ന മറ്റൊരു സുപ്രധാന കാര്യം.കെ മുരളീധരന് 36.51 ശതമാനം വോട്ടും സുരേഷ് ഗോപിക്ക് 30.59 ശതമാനവും സിപിഐയുടെ വിഎസ് സുനില്‍കുമാറിന് 30.53 ശതമാനം വോട്ടുമാണ് സർവേ പ്രവചിക്കുന്നത്.

എന്നാൽ അവസാന നിമിഷത്തെ മാറ്റവും, കടുത്ത പോരാട്ടവും തൃശൂരിലെ ഫലത്തെ മാറ്റി മറിക്കാനുള്ള സാധ്യതയും സർവേ തള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ നിരന്തരം ഉന്നയിച്ചിട്ടും സുരേഷ് ഗോപിക്ക് ഇവിടെ ജയിക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കാൻ കഴിയാത്തതിൽ ബിജെപി നിരാശപ്പെടേണ്ടി വരുമോ എന്നിനി തിരഞ്ഞെടുപ്പ് ഫലം വന്നാൽ മാത്രമേ പറയാൻ കഴിയൂ.

കൂടാതെ ബിജെപി ഏറ്റവും കൂടുതൽ ജയപ്രതീക്ഷ വയ്ക്കുന്ന മറ്റൊരു എ ക്ലാസ് മണ്ഡലമായ ആറ്റിങ്ങലിൽ ഇക്കുറിയും യുഡിഎഫോ എൽഡിഎഫോ തന്നെ വിജയിക്കുമെന്നാണ് സർവേ നൽകുന്ന സൂചന. 35 ശതമാനം വീതം വോട്ടുകളാണ് ഇവിടെ പ്രവചിക്കപ്പെടുന്നത്. എന്നാൽ എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ വോട്ടെണ്ണത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.

ഇത് കൂടാതെ കൊല്ലത്ത് എൻകെ പ്രേമചന്ദ്രന് ജയത്തിൽ വെല്ലുവിളി ഉണ്ടാകില്ലെന്നാണ് സർവേ പറയുന്നത്. കാര്യമായ ഭൂരിപക്ഷത്തോടെ തന്നെ പ്രേമചന്ദ്രൻ മണ്ഡലത്തിൽ നിന്ന് മുകേഷിനെതിരെ ജയിച്ചു കയറുമെന്നാണ് സർവേ വിലയിരുത്തുന്നത്.ഇവിടെ യുഡിഎഫിന് 46.41 ശതമാനവും എല്‍ഡിഎഫിന് 37.90 ശതമാനവും എന്‍ഡിഎയ്ക്ക് 14.61 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സർവേ വ്യക്തമാക്കുന്നത്.

കൂടാതെ കാസർഗോഡ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന് വിജയം ഉറപ്പാണെന്നാണ് പ്രീ പോൾ സർവേ പറയുന്നത്. ഇവിടെ ഉണ്ണിത്താന്റെ വോട്ട് വിഹിതം വർധിക്കുമെന്നും സർവേ ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. കാസർഗോഡ് മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥിയായി എംവി ബാലകൃഷ്‌ണനും, എൻഡിഎ സ്ഥാനാർത്ഥിയായി എംഎൽ അശ്വിനിയുമാണ് രംഗത്തുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+