Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടി പടം നിര്‍മിക്കാന്‍ ലോട്ടറികള്‍ എടുത്ത് കൂട്ടി, ആരാധകന്റെ വിയോഗത്തില്‍ അനുശോചനവുമായി താരം

തൃശൂര്‍: ആരാധകന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മെഗാതാരം മമ്മൂട്ടി. താരത്തിന്റെ കടുത്ത ആരാധകനായ മമ്മൂട്ടി സുബ്രനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് അന്തരിച്ചത്. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള ആല്‍ത്തറയിലായിരുന്നു സുബ്രന്റെ തീരുമാനം. കാലങ്ങളായി അറിയപ്പെടുന്ന മമ്മൂടി ആരാധകന്‍ കൂടിയാണ് അദ്ദേഹം. താമസിച്ചിരുന്ന ആല്‍ത്തറയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ ചിത്രവും വെച്ച് നിത്യേന വിളക്ക് കൊളുത്തിയിരുന്നു സുബ്രന്‍. ഇതെല്ലാം വാര്‍ത്താ മാധ്യമങ്ങളില്‍ മുമ്പ് ഇടംപിടിച്ചിരുന്നു. താരത്തിനോടുള്ള ആരാധകരില്‍ വളരെ പ്രമുഖമായ സ്ഥാനം സുബ്രനുണ്ടായിരുന്നു.

1

വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി... എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര് ''മമ്മുട്ടി സുബ്രന്‍'' എന്നാക്കിയ സുബ്രന്റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍. ഇങ്ങനെയായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് സുബ്രനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മമ്മൂട്ടിയോടുള്ള ആരാധനയെ തുടര്‍ന്ന് ഒരു വടക്കന്‍ വീരഗാഥ നൂറോളം തവണ കണ്ടിട്ടുണ്ട് സുബ്രന്‍. ഇത് പിന്നീട് ആരാധക ഗ്രൂപ്പുകളിലൊക്കെ സുബ്രനെ പ്രശസ്തനാക്കിയിരുന്നു. അമരവും മൃഗയയുമൊക്കെ എത്ര തവണയാണ് കണ്ടതെന്ന് പോലും ഓര്‍മയിലെന്നും സുബ്രന്‍ മുമ്പ് പറഞ്ഞിരുന്നു.

സുബ്രന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മമ്മൂട്ടിയെ വെച്ചൊരു സിനിമ എടുക്കണമെന്നത്. ഈ സിനിമ നിര്‍മിക്കുന്നതിനായുള്ള പണം കണ്ടെത്താന്‍ വലിയ ആഗ്രഹമുണ്ടായിരുന്നു ഇയാള്‍ക്ക്. ലോട്ടറിയെടുപ്പായിരുന്നു സ്ഥിരമായിരുന്നു ചെയ്തിരുന്ന കാര്യം. ലക്ഷങ്ങളാണ് ലോട്ടറി ടിക്കറ്റ് എടുക്കാനായി സുബ്രന്‍ ചെലവാക്കിയത്. ഒരിക്കല്‍ ഒന്നാം സമ്മാനം അടിച്ചപ്പോള്‍ സിനിമ നിര്‍മിക്കാനായി പരിശ്രമിച്ചിരുന്നു. എന്നാല്‍ ചിത്രം പാതിവഴിയില്‍ നിന്നുപോയി. മമ്മൂട്ടിയെ കാണാനായി താരം അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിലും വീട്ടിലുമെല്ലാം സുബ്രന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ ഒക്കെ വരുന്നതിന് മുമ്പ് തന്നെ കടുത്ത ആരാധനായിരുന്നു മമ്മൂട്ടിയോട് സുബ്രനുണ്ടായിരുന്നത്. അദ്ദേഹത്തെ കാണാനായി മദ്രാസിലേക്ക് പോയിരുന്നു ഇയാള്‍. അതേസമയം സുബ്രന്റെ വിയോഗത്തെ തുടര്‍ന്ന് മമ്മൂട്ടി തന്നെ ഫോണില്‍ വിളിച്ചുവെന്ന് തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആതിര വെളിപ്പെടുത്തിയിരുന്നു. സുബ്രന്‍ താമസിച്ചിരുന്ന ഇടത്തെ കൗണ്‍സിലറാണ് ആതിര. സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ള ആളാണ് തന്നെ വിളിച്ചതെന്നും, താന്‍ കൂടുതലായൊന്നും മുമ്പ് അറിയാന്‍ ശ്രമിച്ചിട്ടില്ലാത്തയാളാണ് മമ്മൂട്ടിയെന്നും, എന്നാല്‍ ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തിരുന്നുവെന്നും ആതിര പറഞ്ഞു.

തൃശൂര്‍ ടൗണില്‍ പ്രശസ്തനായിരുന്നു സുബ്രനെന്ന് ആതിരയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. വീടൊന്നുമില്ലായിരുന്നു ഇയാള്‍ക്ക്. അത്യാവശ്യം മദ്യപാനവുമുണ്ടായിരുന്നു. ശങ്കരംകുളങ്ങര അമ്പലത്തിന്റെ ജംഗ്ഷനിലുള്ള ആലിന്‍ചുവട്ടില്‍ ദൈവങ്ങളുടെ ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടിയുടെ ഫോട്ടോയും വെച്ച് അവിടെയായിരുന്നു സുബ്രന്റെ താമസമെന്ന് കൗണ്‍സിലര്‍ പറയുന്നു. ഇയാള്‍ക്ക് സമീപത്ത് കട നടത്തുന്നവരും സമീപവാസികളുമൊക്കെയാണ് ഭക്ഷണം നല്‍കിയിരുന്നത്. കൊവിഡ് സമയത്ത് താനാണ് ഭക്ഷണം ഏര്‍പ്പാടാക്കി കൊടുത്തതെന്ന് ആതിര പറയുന്നു. എന്ത് പരിപാടിക്കും മുന്നില്‍ വന്ന് നില്‍ക്കുന്നയാളാണ് സുബ്രനെന്നും കൗണ്‍സിലര്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

    കുളിക്കുന്ന കുളത്തിന്റെ മതിലില്‍ മമ്മൂട്ടി എന്ന് വരെ എഴുതിയിട്ടുണ്ട് സുബ്രന്‍. ചെന്നൈയിലെ വീട്ടില്‍ വരെ സുബ്രന്‍ പോയിരുന്നു. ഒരിക്കല്‍ അല്ല പലതവണ. മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. അത്രത്തോളം ആരാധനയുണ്ടായിരുന്നുവെന്നും ആതിര പറയുന്നു. ഒടുവില്‍ സുബ്രന്റെ വിയോഗം അപ്രതീക്ഷിതമായി ഉണ്ടായി. മമ്മൂട്ടിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണ് സുബ്രനെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായത്. അതും മരണശേഷം. മമ്മൂട്ടി തന്നെ വിളിച്ചപ്പോഴാണ് കൃത്യമായി അത് മനസ്സിലായത്. സാധാരണക്കാരനോട് പോലും ഇത്രമേല്‍ ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ഒരുപാട് ഓര്‍മകളും സുബ്രനെ കുറിച്ച് മമ്മൂട്ടി പങ്കിട്ടുവെന്നും കൗണ്‍സിലര്‍ പറഞ്ഞു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+