തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടഞ്ഞോടിയ എരുമയുടെ കുത്തേറ്റ് ഒരാള്‍ക്ക് പരുക്ക്, വാഹനങ്ങളും ആക്രമിച്ചു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വാടാനപ്പള്ളി തളിക്കുളത്ത് ഇടഞ്ഞോടിയ എരുമയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്, മൂന്ന് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടു. ചേറ്റുവ കേലമ്പത്ത് ഉസ്മാനാണ്(57)എരുമയുടെ കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളിക്കുളത്ത് സര്‍വീസ് നടത്തുന്ന കേരാത്ത് ജയന്‍, ഹരിദാസ് എന്നിവരുടെ ഓട്ടോറിക്ഷകളും ഒരു കെഎസ്ആര്‍ടിസി ബസും ആക്രമിക്കപ്പെട്ടു .

കോയമ്പത്തൂരില്‍ നിയന്ത്രണം വിട്ട ലോറി കിണറ്റിലേയ്ക്ക് മറിഞ്ഞു!!! രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തത് മൂന്നാം ദിവസം!!! മരിച്ചതില്‍ ഇടുക്കി സ്വദേശിയും!!!

ഹരിദാസിന്റെ ഓട്ടോയുടെ ഒരുഭാഗം തകര്‍ന്നിട്ടുണ്ട്. ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി. ഇന്നുരാവിലെ ഏഴേകാലോടെ തളിക്കുളം കുന്നത്ത് പള്ളിക്കടുത്ത് അറവുകാരനായ അറക്കവീട്ടില്‍ ബഷീറിന്റെ എരുമയാണ് നാട്ടുകാരെ പരിഭാന്തിയിലാഴ്ത്തി ഇടഞ്ഞോടിയത്.

 buffalo

ഒന്നര കിലോമീറ്റര്‍ ഓടിയ എരുമ തളിക്കുളം സെന്ററിലെത്തി. ഈസമയം തളിക്കുളത്തെ മകളുടെ വീട്ടില്‍നിന്ന് മടങ്ങുകയായിരുന്ന ഉസ്മാനെ ദേശീയ പാതയില്‍വച്ച് എരുമ പിന്നില്‍നിന്ന് കുത്തി വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് ഓട്ടോകളും ആക്രമിച്ചു. വീണ്ടും ദേശീയ പാതയിലേക്ക് കടന്ന എരുമ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് പരുക്കേറ്റു. ഇതേത്തുടര്‍ന്ന് അധികം ഓടാന്‍ കഴിയാതെ പത്തുമീറ്ററോളം മുന്നോട്ട് നീങ്ങി.

എട്ടേമുക്കാലോടെ പോസ്‌റ്റോഫീസിനു സമീപം സ്വകാര്യ വ്യക്തിയുടെ വീടിന്റെ കവാടത്തിനരികില്‍ നിലയുറപ്പിക്കുകയായിരുന്നു. ഒന്നര മണിക്കൂര്‍ നാടിനെ വിറപ്പിച്ച എരുമയെ തളിക്കുളം ഗ്രാമപഞ്ചായത്തംഗം പി.ആര്‍. രമേഷിന്റെ നേതൃത്വത്തില്‍ അനിമല്‍ റെസ്‌ക്യൂ ഫോര്‍സ് അംഗങ്ങളായ സിആര്‍ റജില്‍, കെവി സത്യന്‍, പിവി മനോജ്, രമേഷ്, കെആര്‍ ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് വടം എറിഞ്ഞ് തളച്ചു. എരുമയുടെ ആക്രമണത്തിനിടെ പരിഭ്രാന്തരായി ഓടിയ പലര്‍ക്കും നിലത്തുവീണ് നിസാര പരുക്കേറ്റിട്ടുണ്ട്.

Thrissur
English summary
Man attacked by buffalo in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X