കാലവര്‍ഷം കനത്തു, തൃശൂര്‍ ജില്ല റെഡ് അലര്‍ട്ടില്‍, ഡാമുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കളക്ടര്‍
തൃശൂര്‍: കാലവര്‍ഷം കനത്തതോടെ ജില്ലയിലും കനത്ത മഴ തുടരുകയാണ്. റെഡ് അലര്‍ട്ട് മുന്നറിപ്പ് സാഹചര്യത്തില്‍ ജില്ലയില്‍ സ്വീകരിക്കേണ്ട വിവിധ മുന്നോരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ വകുപ്പുകള്‍ തയ്യാറായിരിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ മഴയും കാറ്റും ശക്തമാകുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് നീട്ടേണ്ടതുണ്ടെങ്കില്‍ നീട്ടും. രാത്രികാല യാത്ര ഒഴിവാക്കാനും ക്വാറികളുടെ പ്രവര്‍ത്തനം താല്കാലികമായി നിര്‍ത്താനും കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഡാമുകള്‍, ഷട്ടറുകള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പെരിങ്ങല്‍കുത്ത്, പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിച്ചു വരുന്നുണ്ട്. മഴ കനക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇവിടങ്ങളില്‍ ശനിയാഴ്ച മുതല്‍ സുരക്ഷ വര്‍ധിപ്പിച്ചു.
കടലില്‍ മത്സ്യബന്ധനം നിരോധിച്ചു. കടലില്‍ പോയ മത്സ്യ തൊഴിലാളികളെ തിരിച്ചു വിളിച്ചുതുടങ്ങി. ഇതിനായി ജാഗ്രതാ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും തീരദേശങ്ങളില്‍ നല്കി. മാറ്റിപ്പാര്‍പ്പിക്കേണ്ടവരെ അടിയന്തര സാഹചര്യത്തില്‍ മാറ്റിപ്പാര്‍പ്പിക്കാനും കലക്ടര്‍ ഉത്തരവിട്ടു. ഹൈറേഞ്ചുകളില്‍ ശനിയാഴ്ച വൈകീട്ടു മുതല്‍ വാഹന ഗതാഗതം നിര്‍ത്തിയിട്ടുണ്ട്. അപകടകരമായ മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, ഹോര്‍ഡിങുകള്‍ എന്നിവ അടിയന്തരമായി നീക്കം ചെയ്യല്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാഭരണകൂടം മുന്നറിയിപ്പ് നല്കി. മഴ ഏറെ ബാധിക്കുന്ന പ്രദേശകളിലും വെള്ളക്കെട്ടുണ്ടാകുന്ന മേഖലകളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍, അറ്റക്കുറ്റപ്പണികള്‍ നടത്തേണ്ട ട്രാന്‍സ്ഫോര്‍മറുകളും ഉടന്‍ പരിശോധിക്കും. പാടശേഖരങ്ങളിലെ വൈദ്യുത ലൈനിലെ സുരക്ഷ ഉറപ്പാക്കണമെന്നും കര്‍ഷകരുമായി കെ എസ് ഇ ബി അധികൃതര്‍ ആശയ വിനിമയം നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മഴ കനത്താല്‍ വെള്ളം ഉയരാന്‍ സാധ്യതയുള്ള നഗര, ഗ്രാമ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കും. പൊതു ഇടങ്ങളിലുള്ള അപകടകരമായ മരങ്ങള്‍ എത്രയും പെട്ടെന്ന് മുറിച്ചു നീക്കും. ജില്ലയിലെ ട്രൈബല്‍ മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദേശവും സുരക്ഷയും ഉറപ്പു വരുത്തും. ഉരുള്‍പ്പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കും. കുതിരാന്‍ തുരങ്കത്തിന് സമീപം ജാഗ്രത വര്‍ധിപ്പിക്കും.
Recommended Video
വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ള തോട്, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കുളി, അലക്കല്‍ എന്നിവ നിരോധിച്ചു. കുട്ടികളെ ഇവിടങ്ങളിലേക്ക് വിടരുതെന്നും കന്നുകാലികളെ കഴുകാനോ മറ്റോ പോകരുതെന്നും നിര്‍ദേശമുണ്ട്. മഴക്കെടുതി ഉണ്ടാവുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെ എസ് ഇ ബി ഓഫീസുകളിലും ഉദ്യോഗസ്ഥ വിന്യാസം വര്‍ധിപ്പിക്കും. അവധിയിലുള്ള ഉദ്യോഗസ്ഥരെ അടിയന്തരമായി തിരിച്ചുവിളിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണമെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്കി. ദേശീയ ദുരന്ത നിവാരണ സേനയുടെ സേവനവും ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications