Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ നാല് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ കൊവിഡ് മുക്തരായി; ഇനി ചികിത്സയിലുള്ളത് 22,744 പേര്‍

തൃശൂര്‍ ജില്ലയ്ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജില്ലയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 2158 പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിന് മുമ്പ് ഇത് 3000ന് അടുത്ത് കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ടെസ്റ്റ് പോസിറ്റിവറ്റി നിരക്ക് 21 ശതമാനത്തിന് മുകളിലാണ്. ഇത് ചെറിയ ആശങ്കയ്ക്ക് വഴി വയ്ക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം 2,790 പേരാണ് രോഗമുക്തരായത്. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,744 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,51,806 ആണ്. അതേസമയം, ജില്ലയില്‍ 4,27,271 പേരാണ് ആകെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.

covid

ജില്ലയില്‍ തിങ്കളാഴ്ച സമ്പര്‍ക്കം വഴി 2,139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 05 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 156 പുരുഷന്‍മാരും 161 സ്ത്രീകളും 10 വയസ്സിനു താഴെ 96 ആണ്‍കുട്ടികളും 63 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 201
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 461
സര്‍ക്കാര്‍ ആശുപത്രികളില്‍ - 334
സ്വകാര്യ ആശുപത്രികളില്‍ - 529
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ - 1138

ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ.. തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ

കൂടാതെ 17,923 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,505 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 246 പേര്‍ ആശുപത്രിയിലും 2,259 പേര്‍ വീടുകളിലുമാണ്. 9,927 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,866 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 6,857 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 204 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 30,70,664 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

566 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,24,962 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 41 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. എരുമപ്പെട്ടി, തിരുവില്വാമല, മുണ്ടത്തിക്കോട്, തെക്കുംക്കര, വെളളാനിക്കര, പുത്തൂര്‍, ഒല്ലൂര്‍, വല്ലച്ചിറ, വരന്തരപ്പിളളി, പാറളം, കാറളം, പടിഞ്ഞാറെ വെമ്പല്ലൂര്‍, മതിലകം, എളവളളി, വെങ്കിടങ്ങ്, വേലൂര്‍, അവണ്ണൂര്‍ എന്നിവിടങ്ങളില്‍ നാളെ (14/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം ഫസ്റ്റ് ഡോസ് സെക്കന്റ് ഡോസ്
ആരോഗ്യപ്രവര്‍ത്തകര്‍ 49,778 41,948
മുന്നണി പോരാളികള്‍ 40,123 27,679
18-44 വയസ്സിന് ഇടയിലുളളവര്‍ 7,82,951 1,05,630
45 വയസ്സിന് മുകളിലുളളവര്‍ 11,52,781 5,91,359
ആകെ 20,25,633 7,66,616

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+