തൃശൂരിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി പോലീസ് കസ്‌റ്റഡിയിൽ, കൃത്യം നടത്തിയത് മദ്യലഹരിയിൽ
തൃശൂർ: കൈപ്പറമ്പിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി ചന്ദ്രമതി(68) ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ചന്ദ്രമതിയുടെ മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്‌റ്റഡിയിലെടുത്തു. മദ്യപിച്ച് വീട്ടിലെത്തിയ മകൻ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ചന്ദ്രമതിയെ ഉടൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, തൃശൂരില്‍ സിഎന്‍ജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഇന്ന് ഒരാള്‍ മരിച്ചു. പെരിങ്ങാവ് സ്വദേശിയാണ് മരണപ്പെട്ടത്. ഗാന്ധിനഗറിലാണ് സംഭവം നടന്നത്. സിഎന്‍ജി ഓട്ടോറിക്ഷയില്‍നിന്ന് വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു.

ഓട്ടോയുടെ പിൻ സീറ്റിൽ ഉണ്ടായിരുന്നയാൾ വെന്തുമരിക്കുകയായിരുന്നു. മരിച്ചയാളുടെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ആളൊഴിഞ്ഞ ഇടറോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിയമര്‍ന്നത്. സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ എത്തി. ആളൊഴിഞ്ഞ ഇടമായതിനാൽ തീ മറ്റിടങ്ങളിലേക്ക് പടര്‍ന്നില്ല.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേക്കും ഓട്ടോറിക്ഷ പൂര്‍ണമായും കത്തനശിച്ചിരുന്നു. പിന്‍ഭാഗത്തെ സീറ്റില്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പെട്രോള്‍ കാനുമായി ഓട്ടോറിക്ഷയ്ക്ക് അടുത്ത് ഒരാളെ കണ്ടതായി നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇത് ആത്മഹത്യയാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തേണ്ടതുണ്ടെന്നും, ഇതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്താനാവൂ എന്നുമാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications