യോഗിയുടെ പൊളിക്കല്‍ ഇങ്ങ് കേരളത്തിലും! ആദ്യം നിഷാമിന്റെ ആ വിവാദ ആഡംബര കാര്‍; നീക്കമിങ്ങനെ
തൃശൂര്‍: അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ യുപിയില്‍ നിന്ന് കേട്ടിട്ടുണ്ട്. അതുപോലൊരു നടപടിയാണ് കേരളത്തിലും വരാന്‍ പോകുന്നത്. ഇവിടെ ബുള്‍ഡോസറും കെട്ടിടങ്ങും അല്ല കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കാനുള്ള നടപടികള്‍ ആംരംഭിക്കാന്‍ ആണു നീക്കം.
Recommended Video
ഇതിന്റെ ഭാഗമായി തൃശൂരിലെ ഫ്ളാറ്റില്‍ സുരക്ഷ ജീവനക്കാരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്റെ ഹമ്മര്‍ എന്ന ആഡംബര എസ്‌യുവിയായിരിക്കും ആദ്യം പൊളിക്കുക എന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനം ആണ് നിഷാമിന്റെ ഹമ്മര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയാല്‍ കോടതിയുടെ അനുമതിയോടെ ഈ വാഹനം പൊളിക്കാനണ് നീക്കം. ഏകദേശം ഒരു കോടി രൂപയ്ക്ക് മുകളില്‍ വില വരുന്ന ഈ വാഹനം വര്‍ഷങ്ങളായി തൃശൂരിലെ പേരാമംഗലം പോലീസ് സ്റ്റേഷനിലാണ്. ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിവരം നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡി.ജി.പി. അനില്‍ കാന്ത് മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ് എന്നാണ് റിപ്പോര്‍ട്ട്.
2015 ജനുവരിയില്‍ ആണ് നിഷാമിന്റെ കുറ്റകൃത്യം നടക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് തന്റെ ആഡംബര എസ്.യു.വിയായ ഹമ്മര്‍ ഉപയോഗിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിപ്പിക്കുകയായിരുന്ന. ഇതേതുടര്‍ന്ന് നിഷാമിന് തൃശൂര്‍ കോടതി ജീവപര്യന്തം കഠിനതടവും 24 വര്‍ഷം അധിക തടവും ശിക്ഷിക്കുകയും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
മനോരമയെ കൊന്ന് കിണറ്റിലിട്ടത് 21 കാരനോ?; കാലില്‍ ഇഷ്ടിക കെട്ടിവെച്ചു; അടിമുടി ദുരൂഹത
നിഷാമിന്റെ ഹമ്മറിന് പുറമെ, കണിച്ചുകുളങ്ങര എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേശ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവരെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ലോറിയും പൊളിക്കുന്ന വാഹനങ്ങളുടെ പട്ടികയിലുണ്ട്. കൊലക്കേസുകളില്‍ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനവും ഇനി മുതല്‍ പ്രതിപ്പട്ടികയില്‍ വരുമെന്നാണ് വിവരം. കുറ്റകൃത്യം നടപ്പാക്കുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതാണെങ്കിലും പൊളിക്കല്‍ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലെ നിയമം അനുസരിച്ച് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും പെര്‍മിറ്റുമാണ് റദ്ദാക്കാറുള്ളത്. വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ക്കെതചിരേയും നടപടി സ്വീകരിക്കാനുള്ള നീക്കം












Click it and Unblock the Notifications