ടൊവിനോയുടെ ഒപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്തു; സുനില്‍ കുമാറിനെതിരെ പരാതിയുമായി എന്‍ഡിഎ
തൃശൂര്‍: ചലച്ചിത്ര താരം ടൊവിനോ തോമസിന്റെ ചിത്രം തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തില്‍ പരാതി നല്‍കിയ എന്‍ഡിഎ. ടൊവിനോയുടെ ചിത്രം സുനില്‍ കുമാര്‍ ദുരുപയോഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. എന്‍ഡിഎയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ രവി കുമാര്‍ ഉപ്പത്താണ് പരാതി നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ടൊവിനോ തോമസ്. തന്റെ ചിത്രം ആരും പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ ടൊവിനോ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതോടെ സുനില്‍ കുമാര്‍ പ്രതിരോധത്തിലായിരുന്നു.

സുനില്‍ കുമാറിന്റെ നടപടി തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ചട്ടലംഘനം നടത്തിയ സുനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നാണ് ആവശ്യപ്പെടുന്നത്. അതേസമയം ടൊവിനോയ്ക്ക് ഒപ്പമുള്ള ഫോട്ടോ തൃശൂര്‍ പൂങ്കുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് എടുത്തതാണെന്നും, ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്രാന്‍ഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നുവെന്നായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം.
ഫോട്ടോ ഇക്കാര്യം അറിഞ്ഞപ്പോള്‍ തന്നെ പിന്‍വലിച്ചുവെന്നുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്ഥാനാര്‍ത്ഥി പറഞ്ഞു. അതേസമയം എന്‍ഡിഎ മറുപടിയില്‍ തൃപ്തകരാകാതെയാണ് പരാതിയുമായി കളക്ടറെ സമീപിച്ചത്. തന്റെ ഫോട്ടോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും തന്റെ ആശംസകളെന്നും ടൊവിനോ കുറിച്ചിരുന്നു.












Click it and Unblock the Notifications