Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരിന് പുതിയ ജില്ലാ കളക്‌ടർ; അർജുൻ പാണ്ഡ്യൻ ഐഎഎസ് വെള്ളിയാഴ്‌ച ചുമതല ഏറ്റെടുക്കും

തൃശൂർ: അർജുൻ പാണ്ഡ്യൻ ഐഎഎസിനെ പുതിയ തൃശൂർ ജില്ലാ കളക്‌ടറായി നിയമിച്ചു. ലേബർ കമ്മീഷണറായിരുന്നു അർജുൻ പാണ്ഡ്യൻ. തൃശൂർ കളക്‌ടറായിരുന്ന വിആർ കൃഷ്‌ണ തേജ കേരള കേഡറിൽ നിന്ന് ആന്ധ്രാ കേഡറിലേക്ക് മാറിയതോടെയാണ് പുതിയ കളക്‌ടറായി അർജുൻ പാണ്ഡ്യനെ നിയമിച്ചത്. ഇതോടെ ഒഴിവ് വന്ന ലേബർ കമ്മീഷണർ സ്ഥാനത്ത് പുതിയ ആളെ പ്രഖ്യാപിച്ചിട്ടില്ല.

തൽക്കാലം ഇതിന്റെ അധിക ചുമതല വീണാ മാധവന് നൽകി. ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്‌തികയിൽ കൃഷ്‌ണ തേജയെ നിയമിക്കുന്നതിന് വേണ്ടി ആയിരുന്നു കേഡർ മാറ്റം നടത്തിയത്. ഇതോടെയാണ് തൃശൂർ കളക്‌ടറുടെ ചുമതല ഒഴിവ് വന്നത്. വെളിയാഴ്‌ച അർജുൻ പാണ്ഡ്യൻ ചുമതല ഏറ്റെടുക്കും.

arjunpandian

ഇടുക്കി ഏലപ്പാറ സ്വദേശിയാണ് അർജുൻ പാണ്ഡ്യൻ. തിരുവനന്തപുരം കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പഠനത്തിന് ശേഷം കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് ബിടെക് ബിരുദം നേടി. 2014ൽ ടിസിഎസിൽ നിന്ന് രാജിവച്ചു മുഴുവൻ സമയവും സിവിൽ സർവീസ് പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.

തുടർന്നാണ് 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കളക്‌ടർ ആയി ചുമതലയേറ്റു. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷ്യൽ ഓഫീസർ പദവിയും അദ്ദേഹം വഹിച്ചിരുന്നു. ഡോ. പിആർ അനുവാണ് ഭാര്യ.

കണ്ണൂർ അസിസ്‌റ്റന്റ് കളക്‌ടർ, ഒറ്റപ്പാലം, മാനന്തവാടി സബ് കളക്‌ടർ, അട്ടപ്പാടി നോഡൽ ഓഫീസർ,ഡെവല്പ്മെന്റ് കമ്മിഷണർ ഇടുക്കി, അഡിഷണൽ ഡിസ്ട്രിക്‌ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയന്റ് കമ്മിഷണർ, സംസ്ഥാന ലാൻഡ്‌ബോർഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്‌ടർ, ഹൗസിംഗ് ബോർഡ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ടർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

അതിനിടെ കഴിഞ്ഞ ദിവസം ഐഎഎസ് തലപ്പത്ത് അഴിച്ചുപണി നടന്നിരുന്നു. ഡോ. ശ്രീറാം വി ഐഎഎസ് ധനകാര്യ ഡിപ്പാർട്ട്‌മെന്റിലെ ജോയിന്റ് സെക്രട്ടറി & സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയി നിയമിക്കപ്പെട്ടു. ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജിന് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ല കളക്‌ടർ ജെറോമിക് ജോർജിനെ പിന്നാക്കവിഭാഗം ഡയറക്‌ടറായി നിയമിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+