Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുക്കാട് റെയില്‍വേ ഗേറ്റ് തകരാറിലായി: കാലപ്പഴക്കം ചെന്ന ഗേറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

തൃശൂര്‍: പുതുക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ റെയില്‍വേ ഗേയ്റ്റ് തകരാറിലാവുന്നത് വാഹന യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഗേയ്റ്റ് തകരാറിലായത്. ട്രെയിന്‍ കടന്നുപോയതിന് ശേഷം ഗേയ്റ്റ് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകരാര്‍ സംഭവിച്ചത്. ഗേയ്റ്റിന്റെ റോപ്പുകള്‍ നിയന്ത്രിക്കുന്ന ചക്രത്തില്‍ നിന്ന് റോപ്പ് തെന്നിമാറിയതാണ് ഗേയ്റ്റ് തകരാറിലാകാന്‍ കാരണം. റെയില്‍വേ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഗേയ്റ്റ് തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. നിരവധി വാഹനങ്ങളാണ് ഗേയ്റ്റിന് സമീപത്ത് വന്ന് തിരിച്ചുപോയത്.


ദേശീയപാതയില്‍ നിന്ന് ചേര്‍പ്പ്, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലേക്കും ചാലക്കുടി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്കും ടോള്‍ ഒഴിവാക്കി പോകാനുമുള്ള എളുപ്പവഴിയിലെ ഗേയ്റ്റാണ് പുതുക്കാടുള്ളത്. വൈകീട്ട് ഗേയ്റ്റ് തകരാറിലായതോടെ ജോലികഴിഞ്ഞ് വരുന്നവരുള്‍പ്പടെയുള്ളവര്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണ് പോയത്.

railwaygatepudukkad

കാലപ്പഴക്കം വന്നതാണ് ഗേയ്റ്റ് ഇടയ്ക്കിടെ തകരാറിലാകാന്‍ കാരണമെന്ന് പറയുന്നു. റോപ്പുകള്‍ പൊട്ടിവീണും തെന്നിമാറിയുമാണ് കൂടുതലായി തകരാര്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള തകരാര്‍ സംഭവിക്കുമ്പോള്‍ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെടാറുണ്ട്. ഗേയ്റ്റ് തകരാറിലാണെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ചേര്‍പ്പ്, ഇരിങ്ങാലക്കുട ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഗേയ്റ്റിനടുത്തെത്തി തിരിച്ച് പാലാഴിയില്‍ചെന്ന് വേണം മറ്റ് മാര്‍ണ്മം തേടാന്‍. സമയനഷ്ടത്തിനൊപ്പം ഗേയ്റ്റിന് സമീപം വാഹനങ്ങള്‍ തിരിക്കാന്‍ സ്ഥലമില്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. ഗേയ്റ്റിറ്റിന്റെ കാലപ്പഴക്കംചെന്ന സാമഗ്രികള്‍ മാറ്റി സ്ഥാപിക്കുകയോ, പുതിയ ഗേയ്റ്റ് നിര്‍മ്മിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആര് വിജയിക്കും? തൃശ്ശൂർ മണ്ഡലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+