വേതനം വര്‍ധിപ്പിക്കും; തൃശൂരിലെ ഈ ആറ് ആശുപത്രികളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് നഴ്‌സുമാര്‍
തൃശൂര്‍: ജില്ലയിലെ നഴ്‌സുമാരുടെ സമരത്തില്‍ നിന്ന് നേരത്തെ നിശ്ചയിച്ച ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കിയതായി സമരക്കാര്‍. നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചതിനാലാണ് സമരത്തില്‍ നിന്ന് ഈ ആശുപത്രികളെ ഒഴിവാക്കുന്നത് എന്ന് സമരക്കാര്‍ അറിയിച്ചു. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്, സണ്‍, മലങ്കര മിഷന്‍ ആശുപത്രികള്‍ ആണ് നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചത്.
ഇതോടെ ഈ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്കില്ലെന്ന് സംഘാടകര്‍ അറയിച്ചു. ഇവിടെ 50% ഇടക്കാലാശ്വാസം നല്‍കാനും ധാരണയായിട്ടുണ്ട്. ഈ ആശുപത്രികളില്‍ വേതനം 20% ആണ് വര്‍ധിപ്പിച്ചത്. എന്നാല്‍ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാകാത്ത ജില്ലയിലെ 24 ആശുപത്രികളില്‍ സമരം തുടരും എന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസമാണ് തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ പണിമുടക്കുന്നത്.

തീവ്രപരിചരണ വിഭാഗത്തില്‍ പോലും നഴ്‌സുമാര്‍ ജോലിക്കു കയറില്ല എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടി വരും എന്നാണ് ആശുപത്രികള്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. അടിയന്തര ചികിത്സയ്ക്ക് രോഗികളെ മറ്റ് ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി ഉണ്ടാകും.
നിലവില്‍ നഴ്‌സുമാര്‍ക്ക് 800 രൂപയാണ് ദിവസ വേതനം നല്‍കി വരുന്നത്. എന്നാല്‍ ഇത് 1500 രൂപയായി വര്‍ധിപ്പിക്കണം എന്നാണ് നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. വര്‍ധിപ്പിക്കുന്ന വേതനത്തിന്റെ 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കണം എന്നും നഴ്‌സുമാരുടെ സംഘടന ആവശ്യപ്പെടുന്നുണ്ട്. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങിയിട്ടുണ്ട്.
വെന്റിലേറ്റര്‍, ഐ സി യു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയല്‍ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റണം എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് എന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്












Click it and Unblock the Notifications