ഥാറും ബിഎംഡബ്ല്യൂ കാറും തമ്മില്‍ മത്സരയോട്ടം, ടാക്‌സിയില്‍ ഇടിച്ച് കയറി ഥാര്‍, ഒരാള്‍ മരിച്ചു
തൃശൂര്‍: തൃശൂരില്‍ ആഢംബര വാഹനങ്ങളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മത്സരയോട്ടം നടത്തി ആഢംബര വാഹനങ്ങളിലൊന്ന് ടാക്‌സി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ടാക്‌സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് അപകടത്തില്‍ മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

പോട്ടൂരില്‍ വെച്ച് മഹിന്ദ്ര ഥാറും ബി എം ഡബ്ല്യൂ കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് അപകടനം. ഥാര്‍ ടാക്‌സിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റ് ഗുരുതരമായ അവസ്ഥയിലുള്ള മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മത്സരയോട്ടം നടത്തിയവര്‍ മദ്യലഹരിയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പറയുന്നത്. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അപകടമുണ്ടായ ശേഷം ബി എം ഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയി.
ഥാറില്‍ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഥാറിലുണ്ടായിരുന്ന ഷെറിന്‍ എന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്ക് ഒപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ അപകടം നടന്നയുടനെ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
പൊലീസ് സംഭവ സ്ഥലത്ത് എത്തി ഥാര്‍ പിടിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഷെറിനെ വൈദ്യപരിശോധനക്ക് വിധേയമാക്കുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ തൃശൂരില്‍ തന്നെ മറ്റൊരു അപകടത്തില്‍ നവജാത ശിശുവും മരിച്ചു. ഇരട്ട കുട്ടികളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ്, കെ എസ് ആര്‍ ടി സി ബസിന് പുറകിലിടിച്ചുണ്ടായ അപകടത്തിലാണ് നവജാത ശിശു മരിച്ചത്.
വടക്കാഞ്ചേരി മംഗലം സ്വദേശികളായ ഷെഫീഖ്, അന്‍ഷിദ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവില്‍ വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം ഉണ്ടായത്.
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
കെ എസ് ആര്‍ ടി സി ബസിന് പുറകിലിടിച്ച ആംബുലന്‍സിന്റെ മുന്‍ ഭാഗം അപകടത്തില്‍ തകര്‍ന്നു. പരിക്കേറ്റ രണ്ടാമത്തെ കുട്ടിയെയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications