തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ്‌ കാല തിരഞ്ഞെടുപ്പില്‍ പ്രധാന ആയുധമായി മാറി ചുവരെഴുത്തുകള്‍

Google Oneindia Malayalam News

തൃശൂര്‍:ചാവക മേഖലയിലെ ചുവരുകളില്‍ തിരഞ്ഞെടുപ്പ്‌ വര്‍ണം നിറയുന്നു. ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്‌ തിരഞ്ഞടുപ്പ്‌ പ്രചാരണം ചുമരുകളിലേക്ക്‌ വഴിമാറിയത്‌. മേഖലയില്‍ പൊടി പിടിച്ചും ചെളിയും കാടും നിറ ചുവരുകളില്‌കിടന്ന ചുമരുകളില്‍ തിരഞ്ഞെടുപ്പ്‌ ഛായങ്ങള്‍ പടര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ആവേശം കൂടി. താമരയും കൈപ്പത്തിയും അരിവാള്‍ ചുറ്റികയുമെല്ലാം ചുമരുകളില്‍ നിറഞ്ഞു.

രാവും പകലുമില്ലാതെ ചുവരുകളില്‍ വര്‍ണ്ണങ്ങള്‍ തേക്കുന്ന ചുമരെഴുത്ത്‌ കലാകാരന്‍മാര്‍ക്ക്‌ ഇത്തവണെത്തെ തദ്ദേശ തിരഞ്ഞെടുപ്പ്‌ ആശ്വാസം നല്‍കുന്നതാണ്‌. ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ കടന്നു വരവ്‌ ഈ മേഖലയെ ഇല്ലാതാക്കിയിരുന്നു. കൂടാതെ ഇക്കുറി കടന്നെത്തിയ കൊറോണ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും തിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നിരോധിച്ചു എന്നുള്ള വാര്‍ത്ത ഇവര്‍ക്ക്‌ ഏറെ ആഹ്ലാദകരമായിരുന്നു.

election

കോവിഡ്‌ നിയന്ത്രണത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങളോടൊപ്പം ചുമരെഴുത്തുകളും വലിയ സ്ഥാനം പിടിച്ചിരിക്കുകയാണ്‌. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളം അവസാനിക്കുന്നതോടെ നാടെങ്ങും വര്‍ണ്ണപ്പകിട്ടിലാകും

Thrissur
English summary
Panchayat election; political parties used different tool for election campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X