തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ പിതാവിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തു. പുന്നയൂര്‍ കുളത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇതേപറ്റി അമ്മയെ അറിയിച്ചെങ്കിലും പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് പെണ്‍കുട്ടി പറയുന്നു.

മാസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടി അധ്യാപികയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപിക പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന് കഞ്ചാവ് കച്ചവടമുണ്ട്. ഇയാളുമായി കഞ്ചാവ് ഇടപാടിന് വന്നവരാണ് പ്രതികള്‍. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
'എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കൂ'; സിംഗപ്പൂരില്‍ അടിച്ചുപൊളിച്ച് അഹാനയും കുടുംബവും
അച്ഛന്റെ സുഹൃത്തുക്കള്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് കുട്ടി കൗണ്‍സിലിംഗില്‍ പറഞ്ഞത്. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് അച്ഛന്റെ സുഹൃത്തുക്കല്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഈ സമയത്താണ് പീഡനം നടന്നതെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും രണ്ട് പേര്‍ കൂടി പൊലീസിന്റെ പിടിയിലാകാനുണ്ട്. ഗുരുവായൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications