അമ്മയുടെ കൈപിടിച്ചേല്‍പ്പിച്ച് പ്രസീത; കേട്ടവരൊക്കെ പറയുന്നു ഈ മകള്‍ പൊളിയാണെന്ന്
തൃശൂര്‍: ജീവിതം മുന്നോട്ട് പോകുമ്പോള്‍ കട്ടയ്ക്ക് കൂടെ നില്‍ക്കാന്‍ ഒരാള് വേണമെന്ന് തോന്നാത്തവരുണ്ടാകില്ല. നമ്മളെ മനസ്സിലാകുന്ന, ഒപ്പം നില്‍ക്കുന്ന കട്ടയ്ക്ക് പിന്തുണയ്ക്കുന്ന ഒരു ജീവിത പങ്കാളി.
വയസാകുമ്പോള്‍ പരസ്പരം ആശ്രയിക്കാന്‍ ഒരാളെങ്കിലും വേണ്ടേ...അതെ ആ ഒരു ചിന്തയില്‍ നിന്നാണ് അച്ഛന്‍ മരിച്ചുപോയപ്പോള്‍ ഒറ്റയ്ക്കായ തന്റെ അമ്മയ്ക്ക് വേണ്ടി ഈ മകള്‍ അങ്ങനെ ഒരു തീരുമാനം എടുത്തത്. പ്രസീതയുടെ തീരുമാനത്തെ ഹൃദയം നിറഞ്ഞാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏവരും ഇവര്‍ക്ക് ആശംസകളും നേര്‍ന്നു.

ഭര്‍ത്താവിന്റെ മരണം അമ്മയെ വല്ലാതെ തളര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് മകള്‍ പ്രസീത തന്റെ അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചത്. അമ്പത്തിയൊമ്പതാം വയസില്‍ അമ്മയ്ക്ക് വേണ്ടി ഒരു ജീവിത പങ്കാളിയെ പ്രസീത കണ്ടെത്തി. അമ്മയുടെ കൈപിടിച്ച് വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച ശേഷം ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന തൃശൂര്‍ കോലഴി സ്വദേശിയായ രതി മേനോനും കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച മണ്ണുത്തി പട്ടിക്കാട് സ്വദേശി ദിവാകരനും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതരായത്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ അമ്മയുടെ കൈപിടിച്ച് ദിവാകരനെയേല്‍പ്പിച്ചതും.
ഓണമെത്തി...ലക്ഷ്മി പ്രിയയും; സാരിയില്‍ തിളങ്ങി താരം..കമന്റോട് കമന്റും

'അച്ഛന്‍ മരിച്ച ശേഷമാണ് അമ്മയ്ക്ക് 58-ാം പിറന്നാള്‍ വരുന്നത്. അത്ര ചെറുപ്രായത്തിലെ തന്നെ അമ്മ ഒറ്റയ്ക്കാവുന്നത് എനിക്ക് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. അങ്ങനെയാണ് അച്ഛന്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ട് അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ചിന്തിക്കുന്നത്'- പ്രസീത ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.

'വിവാഹത്തിന് ആരാണ് കൈ പിടിച്ച് തരികയെന്ന് ചിന്തിച്ചിരുന്നു. അപ്പോഴാണ് മകള്‍ കൈപിടിച്ച് തരുന്നത്. സാധാരണ അമ്മാവന്മാരൊക്കെയാണ് അത് ചെയ്യുന്നത്. അവിടെയുണ്ടായിരുന്ന മേല്‍ശാന്തിമാരെല്ലാം ചോദിച്ചിരുന്നു ഇത്ര ചെറിയ കുട്ടിയാണോ കൈ പിടിച്ച് തരുന്നതെന്ന്'- ദിവാകരന്‍ പറഞ്ഞു.സാധാരണ മക്കള്‍ ഒരു വിവാഹം കഴിച്ച് കാണാന്‍ മാതാപിതാക്കളാണ് ആഗ്രഹിക്കുന്നത്. ഇവിടെ തിരിച്ചാണ് സംഭവിച്ചത്. തങ്ങള്‍ ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ. സന്തോഷത്തോടെ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് രതി മേനോന്‍ പറഞ്ഞു.

രതി മേനോന്റെ കല്യാണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. എല്ലാവര്‍ക്കും മാതൃകയാണ് ഈ മകള്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പലരും മാതാപിതാക്കളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്ന വാര്‍ത്തകള്‍ കണ്ട് മനംമടുക്കുമ്പോള്‍ ഇതേ പോലുള്ള വാര്‍ത്തകള്‍ സന്തോഷം നല്‍കുന്നു, ഈ മോളെ കിട്ട അമ്മ ഭാഗ്യം ചെയ്ത ആളാണെന്ന് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.












Click it and Unblock the Notifications