ക്ഷേത്ര പരിസരത്ത് കടിയേറ്റത് 8 പേര്‍ക്ക്, പേ വിഷബാധ ആശങ്ക..കര്‍ശന നടപടിക്ക് ഗുരുവായൂര്‍ ദേവസ്വം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് തെരുവ് നായ ശൈല്യം രൂക്ഷമാകുന്നു. തിങ്കളാഴ്ച മാത്രം ദര്‍ശനത്തിനെത്തിയ എട്ട് പേര്‍ക്കാണ് തെരുവ് നായുടെ കടിയേറ്റത്.പിന്നാലെ നായക്ക് പേ വിഷബാധയും സ്ഥിരീകരിച്ചിരുന്നു. ഇതോടെ ക്ഷേത്ര പരിസരത്ത് കര്‍ശന നടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോര്‍ഡ്.
ക്ഷേത്ര പരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ശനമായി തടയാനാണ്ദേവസ്വം ബോര്ഡ് തീരുമാനം.തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കാനും തീരുമാനമായി. ദേവസ്വം, നഗരസഭാ, പൊലീസ് ഉന്നതതല യോഗത്തിലാണ് തീരുമാനം.

പ്രതീകാത്മക ചിത്രം
മൂന്ന് വര്‍ഷം മുമ്പ് ക്ഷേത്ര പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് എബിസി പദ്ധതിയില്‍ വന്ധ്യംകരിച്ചിരുന്നു. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കിയിരുന്നത്. എന്നാല്‍ 2021 ഡിസംബര്‍ 17ലെ ഹൈക്കാടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ് പ്രജനന നിയന്ത്രണ പദ്ധതികള്‍ നിര്‍ത്തിവെക്കാന്‍ കുടുംബശ്രീ അധികൃതര്‍ നിര്‍ദേശം നല്‍കി. എബിസി പദ്ധതിക്കായി നഗരസഭ വിഹിതം മാറ്റിവെച്ചിട്ടുണ്ടെങ്കിലും കോടതിയുടെ സ്റ്റേയാണ് തടസമാവുന്നതെന്ന് ചെയര്‍മാന്‍ എം.കൃഷ്ണദാസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ക്ഷേത്രത്തിലെത്തിയ ഭക്തര്‍ അടക്കമുള്ള എട്ട് പേരെ കടിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഭക്തരെ കടിച്ച നായ് പിന്നീട് ചത്തിരുന്നു. ഇതിനെ മണ്ണുത്തി വെറ്റിനറി കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കടിയേറ്റവര്‍ക്കെല്ലാം വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്.
പേയിളകിയ നായ് കൂടുതല്‍ നായ്ക്കളെ കടിച്ചിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ക്ഷേത്ര പരിസരത്ത് തെരുവ് നായ്ക്കളുടെ സംഘം വിലസുന്നുണ്ട്. തെരുവ് നായുടെ കടിയേറ്റവര്‍ ഉടന്‍ തന്നെ വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശിക്കുന്ന തുടര്‍ വാക്സിനുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.
ഗ്ലാമറസ് ലുക്കില്‍ ദുല്‍ഖറും, മൃണാലും...വൈറലായി പുത്തൻ ഫോട്ടോഷൂട്ട്..കാണം ചിത്രങ്ങള്‍












Click it and Unblock the Notifications