പ്രാരാബ്ധങ്ങളും പ്രായവും തളര്‍ത്തിയില്ല: രാമനാഥന്‍ ഇന്നും വിദ്യാര്‍ത്ഥി; പ്ലസ് വണ്‍ പരീക്ഷ എഴുതും
തൃശൂര്‍: പഠനമെന്ന മോഹത്തിന് പ്രായമില്ലെന്ന് തെളിയിക്കുകയാണ് നാല്പത്തിയൊന്‍പതുകാരനായ നാട്ടിക സ്വദേശി രാമനാഥന്‍. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അഞ്ചാം ക്ലാസില്‍ നിന്നുപോയ പഠനത്തിന് തുടര്‍ച്ച തേടിയ രാമനാഥന്‍ ഇന്ന് പെരിങ്ങോട്ടുകര ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പരീക്ഷയെഴുതി.
കള്ളുചെത്ത് തൊഴിലാളിയാണ് നാട്ടിക, കാളക്കൊടുവത്ത് കെ എ രാമനാഥന്‍. പഴുവില്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ ആയിരുന്നു അഞ്ചാം ക്ലാസ് വരെ പഠനം. നാട്ടികയില്‍ നിന്ന് പഴുവില്‍വരെ യാത്ര ചെയ്ത് പഠിക്കുന്നതിനുള്ള പ്രയാസവും വീട്ടിലെ ബുദ്ധിമുട്ടുകളും കാരണം പഠനം നിര്‍ത്തി. എന്നാല്‍ സാക്ഷരതാ മിഷന്‍ പ്രേരക്മാരായ ഷീലയുടെയും ഷൈജയുടെയും പിന്തുണയില്‍ 2013ല്‍ ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസ്സായി. ഇതോടെ ആത്മവിശ്വാസമായി. തുടര്‍ന്ന് 2014 ല്‍ പത്താം ക്ലാസ് തുല്യത പരീക്ഷയും പാസായി. ഇന്ന് പ്ലസ് വണ്‍ പരീക്ഷയ്ക്കിരിക്കുമ്പോള്‍ പ്ലസ് ടു പരീക്ഷ കൂടി കഴിഞ്ഞ് ഉപരിപഠന സാധ്യത തേടുകയാണ് രാമനാഥന്‍. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.

ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 13) 17 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്നത്. രാവിലെ 9.15 ന് പരീക്ഷ ആരംഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ആഗസ്റ്റ് 20ന് സമാപിക്കും.
ജില്ലയില്‍ ആകെ 1397 അപേക്ഷകരുണ്ട്. 684 പേര്‍ ഒന്നാം വര്‍ഷം പരീക്ഷയും713 രണ്ടാം വര്‍ഷം പരീക്ഷയും എഴുതും. ഒന്നാംവര്‍ഷ പഠിതാക്കളില്‍ 538 പേര്‍ ഹ്യുമാനിറ്റീസ് വിഷയത്തിലും 146 പേര്‍ കൊമേഴ്സ് വിഷയത്തിലുമാണ് പരീക്ഷ എഴുതുന്നത്. രണ്ടാം വര്‍ഷം പഠിതാക്കളില്‍ 557 ഹ്യുമാനിറ്റീസ്,156 കൊമേഴ്സ് പഠിതാക്കളും ഉള്‍പ്പെടുന്നു.
ഒന്നാം വര്‍ഷം പഠിതാക്കളില്‍ 497 പേര്‍ സ്ത്രീകളും 186 പേര്‍ പുരുഷന്‍മാരും ഒരാള്‍ ടിജി വിഭാഗത്തിലും ഉള്‍പ്പെടും.162 എസ് സി പഠിതാക്കളും 4 എസ്ടി പഠിതാക്കളും 4 ഭിന്നശേഷി പഠിതാക്കളും ഉള്‍പ്പെടുന്നു. രണ്ടാം വര്‍ഷം പരീക്ഷ എഴുതുന്നവരില്‍ 536 സ്ത്രീകളും 177 പുരുഷന്മാരും ഉള്‍പ്പെടും. എസ് സി - 173, എസ് ടി - 1, ഭിന്നശേഷി - 6 എന്നിങ്ങനെയാണ് പരീക്ഷാര്‍ത്ഥികള്‍.
ദേ...പെൺകടുവ; അശ്വതി ചേച്ചീ..നിങ്ങൾ പൊളിയാണ്, വൈറൽ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
തളിക്കുളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാം വര്‍ഷം പരീക്ഷ എഴുതുന്ന 70 വയസ്സുള്ള എ കെ മുഹമ്മദ്, കുന്ദംകുളം ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്ന 62 വയസ്സുള്ള വി എന്‍ ലീല എന്നിവരാണ് ജില്ലയിലെ മുതിര്‍ന്ന പഠിതാക്കള്‍. ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പഠിതാക്കള്‍ എന്നിവര്‍ പരീക്ഷയില്‍ പങ്കെടുക്കും.












Click it and Unblock the Notifications