വാടാനപ്പള്ളി കടപ്പുറത്ത് ചാളച്ചാകര; തീരത്തേക്ക് ഒഴുകി നാട്ടുകാര്‍, ആവേശം
തൃശൂര്‍: വാടാനപ്പള്ളി കടപ്പുറത്ത് ചാളച്ചാകര. പൊക്കാഞ്ചേരി ബീച്ചില്‍ രാവിലെ ആറോടെയാണ് കരയിലേക്ക് വന്‍തോതില്‍ ചാളകള്‍ തിരമാലയോടൊപ്പം തീരത്തേക്ക് അടുത്തത്. രാവിലെ കടപ്പുറത്ത് എത്തിയവര്‍ ചാകര ശ്രദ്ധയില്‍പ്പെട്ടതോടെ ആളുകള്‍ കവറുകളുമായെത്തി മത്സ്യം പെറുക്കാന്‍ തുടങ്ങി.
ഇപ്പോഴും ചാകര തുടരുകയെന്നാണ് വിവരം. തിരമലായോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുകയാണ്. നിരവധിയാളുകള്‍ ഇപ്പോഴും കടപ്പുറത്ത് എത്തുന്നുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.

മാസങ്ങള്‍ക്ക് മുമ്പ് എറണാകുളത്തും മത്തിച്ചാകര എത്തിയിരുന്നു. ചാള (മത്തി), കൂരി എന്നീ മീനുകളായിരുന്നു. ബണ്ടിനു സമീപം പതിവില്ലാത്ത വിധം ധാരാളം നീര്‍കാക്കകള്‍ മീന്‍ പിടിക്കുന്നതു കണ്ടു നാട്ടുകാര്‍ നോക്കിയപ്പോഴാണ് 'ചാകര' കണ്ടത്. മത്സ്യക്കൂട്ടത്തെ വലയിലാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ എത്തിയെങ്കിലും പ്രതീക്ഷിച്ച കോള് കിട്ടിയില്ല.
ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച ഭക്ഷണം, ഈ രഹസ്യം അറിയാതെ പോകരുത്
കടല്‍ മത്സ്യമായ ചാള ഉള്‍നാടന്‍ കായലില്‍ കിട്ടുന്നത് ഇത് ആദ്യമല്ല. ഏതാനും വര്‍ഷം മുന്‍പ് കൈതപ്പുഴക്കായലില്‍ ചാള കിട്ടിയിരുന്നു. ചാള എത്തിയതോടെ മറ്റ് മത്സ്യങ്ങള്‍ അപ്രത്യക്ഷമായെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എക്കല്‍ അടിഞ്ഞ് കായലിന്റെ സ്വാഭാവിക പരിസ്ഥിതി ഇല്ലാതായതോടെ ലവണാംശം കൂടിയതാവും കടല്‍ മത്സ്യമായ ചാള ഉള്‍നാടന്‍ ജലാശയങ്ങളില്‍ എത്താന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്...അഭയ എന്തൊരു ഭംഗിയാണ് കാണാൻ, വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications