• search
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സേവ് കോണ്‍ഗ്രസ് എന്ന പേരിലുള്ള ബഹുവര്‍ണ പോസ്റ്റര്‍ നഗരത്തിലെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടു

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റിലേക്ക് 'വരത്തനും വേണ്ട, വയസനും വേണ്ട' എന്നു പരിഹസിച്ച് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലുള്ള ബഹുവര്‍ണ പോസ്റ്റര്‍ നഗരത്തിലെ പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടതു കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. ഡി.സി.സി ഓഫീസിനടുത്തും രാമനിലയത്തിനടുത്തും പോസ്റ്ററുകളുണ്ട്. പ്രശ്‌നരഹിത തെരഞ്ഞെടുപ്പ് വിഭാവനം ചെയ്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോസ്റ്ററുകള്‍ തലവേദനയായി. സ്ഥാനാര്‍ഥി ചര്‍ച്ച തുടങ്ങാനിരിക്കേയാണ് ഒരുവിഭാഗം പ്രതിഷേധിച്ചത്. പുറമേനിന്നുള്ളവര്‍ ഇവിടേക്കു വരേണ്ട എന്ന ചിന്താഗതിയുള്ളവരാണ് പോസ്റ്ററുകള്‍ക്കു പുറകിലെന്നു സംശയിക്കുന്നു. എ ഗ്രൂപ്പു നേതാക്കളെയാണ് പോസ്റ്ററുകള്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ പുറമേ നിന്നുള്ളവരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചിരുന്നത്. 2014 ല്‍ കോണ്‍ഗ്രസിനു ജയസാധ്യതയുണ്ടായിരുന്ന തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ നഷ്ടമായിരുന്നു. ആഭ്യന്തര തര്‍ക്കവും സീറ്റു വെച്ചുമാറലുമായിരുന്നു പ്രതികൂല ഘടകം.  അതേസമയം തെരഞ്ഞെടുപ്പിനു മുമ്പുള്ള പ്രതിഷേധം തൃശൂരിനു പുതുമയല്ല. 2009 ല്‍ ടോംവടക്കന്‍ സ്ഥാനാര്‍ഥിയാകുമെന്നു കേട്ടതോടെ പടിഞ്ഞാറെ കോട്ടയില്‍ കോലംകത്തിക്കലും മുദ്രാവാക്യംവിളികളുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ വലിയ ശബ്ദകോലാഹലമുണ്ടാക്കി. ഇതിനു നല്ല മാധ്യമപ്രചാരണവും കിട്ടി. തുടര്‍ന്നു ഗോപപ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ സസ്‌പെന്‍ഡു ചെയ്തു. പിന്നീട് എല്ലാവരും തിരികെയെത്തി. അക്കുറി പി.സി.ചാക്കോ ജയിച്ചു. പിന്നീട് ചാക്കോയ്ക്ക് എതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം പടയണി തീര്‍ത്തു. അക്കുറിയും പോസ്റ്ററുകള്‍ സമരായുധമായി. 2014 ല്‍ ചാക്കോ ചാലക്കുടിക്കു മാറി. അവിടെ തോറ്റു. തൃശൂരില്‍ മത്സരിച്ച കെ.പി.ധനപാലന്‍ ഒരു കൈ നോക്കിയെങ്കിലും ജയം കൈവിട്ടു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റു നിഷേധിച്ചതായി ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍ ഷര്‍ട്ട് ഊരി വ്യത്യസ്തമായ സമരമുറ സ്വീകരിച്ചു.

ഇടുക്കി ജില്ലക്കാരനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡീന്‍ കുര്യാക്കോസ്, പി.സി.ചാക്കോ, പി.എ.മാധവന്‍, എം.പി.ജാക്‌സണ്‍, ഷാജി കോടങ്കണ്ടത്ത് എന്നിവരുള്‍പ്പെടെ അര ഡസനോളം പേരാണ് തൃശൂരിനെ ലക്ഷ്യമിട്ടു കരുനീക്കുന്നത്. വി.എം. സുധീരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമുയര്‍ന്നിട്ടുണ്ട്. സുധീരന്‍ മത്സരത്തിനില്ലെന്നു വ്യക്തമാക്കിയിരുന്നു.

അതേസമയം കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവരൊന്നും ഇത്തരം വിരുദ്ധ പ്രചാരണത്തിനിറങ്ങുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി. ജന.സെക്രട്ടറി പത്മജ വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശത്രുക്കളാണ് ഇതിനു പുറകിലെന്നു ഡി.സി.സി. പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ ചൂണ്ടിക്കാട്ടി. നഗരത്തിലെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ആലത്തൂരില്‍ ഫുട്‌ബോളര്‍ ഐ.എം. വിജയന്റെ പേരും കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വം പരിഗണിക്കുന്നു. മത്സരിക്കാനില്ലെന്നു വിജയന്‍ വ്യക്തമാക്കി കഴിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ അടക്കമുള്ളവരും പരിഗണനാപട്ടികയിലുണ്ട്. ഡി.സി.സി. പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ ചാലക്കുടി സീറ്റില്‍ മത്സരിക്കാനാണ് സാധ്യത.

തൃശ്ശൂർ മണ്ഡലത്തിലെ യുദ്ധം
ജനസംഖ്യാനുപാതം
ജനസംഖ്യ
16,18,958
ജനസംഖ്യ
 • ഗ്രാമീണ മേഖല
  23.12%
  ഗ്രാമീണ മേഖല
 • ന​ഗരമേഖല
  76.88%
  ന​ഗരമേഖല
 • പട്ടികജാതി
  9.10%
  പട്ടികജാതി
 • പട്ടിവ‍ർ​​ഗ്​ഗം
  0.22%
  പട്ടിവ‍ർ​​ഗ്​ഗം
Thrissur

English summary
save congress posters appeared on several places in thrissur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more