Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരിൽ കനത്ത സുരക്ഷാവീഴ്ച; പോലീസിനെ വെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവാവിന്റെ ബൈക്ക് യാത്ര

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കനത്ത സുരക്ഷാവീഴ്ച. പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കിൽ കറങ്ങി. കിഴക്കേനട കവാടം കടന്ന് ക്ഷേത്രത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോൾ വ്യാപാരികൾ ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു.

കണ്ടാണശ്ശേരി ആളൂർ പാറപറമ്പിൽ പ്രണവ്‌ (31) ആണ്‌ പിടിയിലായത്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം.ബൈക്കോടിച്ച് ഇയാൾ കിഴക്കേനട സത്രം ഗേറ്റ് കടന്ന് ക്ഷേത്രത്തിനു മുന്നിലെത്തി.

'കരൾ സുരക്ഷിതമായാൽ ജീവിതവും സുരക്ഷിതം'... കരളിനെ സംരക്ഷിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം

1

ദീപസ്തംഭത്തിനു മുന്നിൽ അത്തപ്പൂക്കളമിട്ടതിന്റെ അടുത്തുവെച്ച് വണ്ടി തിരിച്ച് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ പിൻവശത്തുകൂടി തെക്കേ നടപ്പുരയിലെത്തി. അവിടെനിന്ന് കൂവളമരത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പുരയിലെത്തിയശേഷം ഇരുമ്പുകമ്പിയുടെ വിടവിലൂടെ പുറത്തേക്ക്‌ കടക്കാനായിരുന്നു ശ്രമം. ഇത് ശ്രദ്ധയിൽപ്പെട്ട പടിഞ്ഞാറേ നടപ്പുരയിലെ വ്യാപാരികൾ ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് പോലീസും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമെത്തി ഇയാളെ പിടികൂടി. നടപ്പുരയുടെ ഇരുമ്പുകമ്പികൾ ഇളക്കിമാറ്റിയശേഷം പോലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു.

2

ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂർ ക്ഷേത്രനട. കിഴക്കേനടയിലെ സത്രം ഗേറ്റിൽ രണ്ട്‌ സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസും ഉണ്ട്. ക്ഷേത്രത്തിന്‌ മുന്നിലെ ഒന്നാമത്തെ നടപ്പുര ആരംഭിക്കുന്നിടത്തും ഏറ്റവും കുറഞ്ഞത് അഞ്ച് പോലീസുകാരുണ്ടാകും.ഇതിന് പുറമെ പോലീസ് കൺട്രോൾ മുറിയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ കാബിനും തൊട്ടടുത്തുണ്ട്.

3

കല്യാണമണ്ഡപത്തിനടുത്തും ദീപസ്തംഭത്തിനു മുന്നിലും നാല്‌ സെക്യൂരിറ്റിക്കാർ ആണ് ഡ്യൂട്ടിക്കുള്ളത്. കൂടാതെ രണ്ട്‌ പോലീസുകാരും. ഇവയ്ക്കുപുറമേ, ക്ഷേത്രത്തിനു മുന്നിൽ തോക്കുമായി പ്രത്യേകം പോലീസുകാരുമുണ്ട്. തെക്കേ നടയിലും പടിഞ്ഞാറേ ഗോപുരനടയിലുമൊക്കെ പോലീസിന്റെ കാവലുണ്ട് . ഈ സുരക്ഷ എല്ലാം മറികടന്നാണ് യുവാവ് ബൈക്കിൽ വിലസിയത്. നിരവധി വിഐപി ദർശനങ്ങളും, ഭക്തജന തിരക്കും, കല്യാണങ്ങളും നിറഞ്ഞ് നിൽക്കുന്ന അതീവ സുരക്ഷമേഖല കൂടിയാണ് ഗുരുവായൂർ.

4

അതേസമയം തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങുകൾക്ക് ഗുരുമായൂർ ക്ഷേത്രം ഒരുങ്ങി. ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി എന്നിവായാണ് പ്രധാന ചടങ്ങുകൾ. തിരുവോണത്തിന് പതിനായിരം പേര്‍ക്ക് വിശേഷാല്‍ പ്രസാദ ഊട്ട് നല്‍കും. രാവിലെ പത്തിന് തുടങ്ങി രണ്ടുമണിക്ക് അവസാനിക്കും. രണ്ടുമണിവരെ മാത്രമേ പ്രസാദ ഊട്ടിനുള്ള വരിയിലേക്കുള്ള പ്രവേശനം അനുവദിക്കൂ. പ്രസാദ ഊട്ടിനും കാഴ്ച ശീവേലിക്കുമായി 19ലക്ഷം രൂപ വകയിരുത്തിയതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

സ്റ്റൈലിഷ് ലുക്കും ക്യൂട്ട് പോസും... പുത്തൻ ചിത്രങ്ങളിലും തിളങ്ങി ദേവിക സഞ്ജയ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+