''ശ്രീഹരി ആഗ്രഹിച്ചതു പോലെ സ്വന്തമായി ഒരു വീട്, ഇതില്‍പ്പരം സന്തോഷം മറ്റെന്താണ്?'' കുറിപ്പ്
തൃശൂർ: ശ്രീഹരി ഇനി വാടക വീട്ടിൽ കിടന്നുറങ്ങേണ്ട. ചെറുതെങ്കിലും സ്വന്തമെന്ന് പറയാവുന്ന വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പം ഇനി സമാധാനമായി അന്തിയുറങ്ങാം. സെറിബ്രൽ പാൾസി ബാധിതനായ ശ്രീഹരിക്കും കുടുംബത്തിനും വീടൊരുക്കാൻ മുൻകൈ എടുത്തിരിക്കുന്നത് സിപിഐ നേതാവും മുൻ കൃഷിവകുപ്പ് മന്ത്രിയുമായ വിഎസ് സുനിൽ കുമാറാണ്.
വിഎസ് സുനിൽ കുമാർ തൃശൂർ എംഎൽഎ ആയിരിക്കെയാണ് വീടും സ്ഥലവും കിട്ടാന്‍ സഹായം അഭ്യർത്ഥിച്ച് ശ്രീഹരിയുടെ കുടുംബം നിവേദനം കൈമാറിയത്. നൂലാമാലകളെല്ലാം അഴിഞ്ഞ് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. വിഎസ് സുനിൽ കുമാർ നേരിട്ട് എത്തിയാണ് വീടിന് കട്ടിള വെച്ചതും. ഇതോടെ ശ്രീഹരിയുടെ മനസ്സും നിറഞ്ഞു.

വിഎസ് സുനിൽ കുമാർ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ശ്രീഹരിയ്ക്ക് സ്വന്തമായി വീടൊരുങ്ങുകയാണ്. 2016ല്‍ തൃശൂര്‍ എം.എല്‍.എ ആയ ഉടനെയാണ് ശ്രീഹരിയെ ഞാന്‍ ആദ്യമായി കാണുന്നത്. 90 ശതമാനം സെറിബ്രല്‍ പാള്‍സി ബാധിതനായ കുട്ടി. അരണാട്ടുകര യു ആര്‍ സി യില്‍ സെറിബ്രല്‍ പാള്‍സി ബാധിതരായ കുട്ടികളുടെ സഹവാസ ക്യാംപില്‍ വെച്ച് നിറഞ്ഞ ചിരിയോടെ ഹൃദ്യമായാണ് ആ കൊച്ചുമിടുക്കന്‍ എന്നെ സ്വാഗതം ചെയ്തത്. ചേറൂര്‍ കല്ലടിമൂലയില്‍ താമസിക്കുന്ന സുരേഷ്-രാധ ദമ്പതികളുടെ മകനാണ് ശ്രീഹരി. വീല്‍ചെയറില്‍ ഇരുന്ന് വളരെ മനോഹരമായി പുഞ്ചിരിക്കുന്ന ശ്രീഹരിയെ നമുക്ക് ഒരിക്കലും മറക്കാനാവില്ല.
പൊളി ഫിറോസിന്റെയും സജിനയുടേയും വീട്ടിൽ മണിക്കുട്ടനെന്താണ് കാര്യം? ചിത്രങ്ങൾ വൈറൽ

വാടകവീട്ടില്‍ താമസിക്കുന്ന ശ്രീഹരിയ്ക്ക് സ്വന്തമായി വീടും സ്ഥലവുമില്ല. അമ്മ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. അച്ഛൻ സുരേഷ് ഒരു കൂലിപ്പണിക്കാരനാണ്. വീടും സ്ഥലവും കിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ഒരു നിവേദനവും അവര്‍ അന്നെനിക്ക് നല്‍കിയിരുന്നു. പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും ലഭിക്കുന്ന പദ്ധതിയില്‍ പ്രത്യേക ഉത്തരവിലൂടെ ഇളവ് നല്‍കി തൃശൂര്‍ നഗരത്തില്‍ തന്നെ സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിന് സഹായിക്കണമെന്നതായിരുന്നു ആവശ്യം.

ശ്രീഹരിയുടെ അസുഖവിവരം വെച്ച് ഞാന്‍ അന്നത്തെ പട്ടികജാതി വികസന വകുപ്പ് മന്ത്രി സ. എ.കെ ബാലന് നിവേദനം കൈമാറി. പല കടമ്പകള്‍ കടന്ന് പ്രത്യേക ഉത്തരവിലൂടെ 2021 ഫെബ്രുവരിയില്‍ സ്ഥലം വാങ്ങുന്നതിന് 12 ലക്ഷത്തോളം രൂപയും വീട് നിര്‍മ്മിക്കാന്‍ 6 ലക്ഷം രൂപയും അനുവദിച്ച് പ്രത്യേക ഉത്തരവിറങ്ങി. തൃശൂര്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലെ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നന്നായി സഹായിച്ചു.

രണ്ടുദിവസം മുമ്പ് ശ്രീഹരിയുടെ അച്ഛന്‍ സുരേഷ് ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു. സഖാവെ, എന്റെ വീട് പണി ആരംഭിച്ചു. 23ന് കട്ട്‌ള വെയ്ക്കാന്‍ സഖാവ് തന്നെ വരണം. എനിക്കും സന്തോഷമായി. ഇന്ന് രാവിലെ ശ്രീഹരിയുടെ പുതിയ വീടിന്റെ കട്ട്‌ള വെപ്പ് നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ. ഐ സതീഷ്‌കുമാര്‍, മുന്‍ കൗണ്‍സിലര്‍ സ. ശാന്ത അപ്പു തുടങ്ങിയവര്‍ എത്തിയിരുന്നു. ശ്രീഹരിയ്ക്ക് ചടങ്ങില്‍ എത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ ഇരിപ്പാണ്. വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാനാവൂ. സുരേഷ് പറഞ്ഞു. മോന് സഖാവിനെ കാണണമെന്നുണ്ട്. എനിക്കും ആ കൊച്ചുമിടുക്കനെ കാണാന്‍ ആഗ്രഹമുണ്ടായിരുന്നു.
Recommended Video

ഞങ്ങള്‍ വാടക വീട്ടിലെത്തി. പതിവുപോലെ, പുതുമ വിടാത്ത മനോഹരമായ പുഞ്ചിരിയോടെ ശ്രീഹരി വിൽചെയറിൽ ഇരുന്നു കൊണ്ട് എന്നെ സ്വീകരിച്ചു. അവനിപ്പോള്‍ തൃശൂര്‍ മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. ക്ലാസ്സിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥി. എല്ലാ വിഷയത്തിലും എ പ്ലസോടെ പഠിക്കുന്ന മിടുമിടുക്കന്‍. ശ്രീഹരി ആഗ്രഹിച്ചതുപോലെ, സ്വന്തമായി ഒരു വീട് ഒരുങ്ങുകയാണ്. ഇതില്‍പരം സന്തോഷം മറ്റെന്താണ്?''












Click it and Unblock the Notifications