തൃശൂർ പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് സുനിൽകുമാർ; മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് മുരളീധരൻ
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് പിവി അൻവറിന്റെ ആരോപണങ്ങൾ ഏറ്റുപിടിച്ച് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. പൂരം അലങ്കോലമാക്കിയതിൽ പോലീസിന് പങ്കുണ്ടെന്നാണ് സുനിൽകുമാർ ആരോപിക്കുന്നത്. കോൺഗ്രസ് നേതാവ് മുരളീധരനാവട്ടെ ഒരുപടി കൂടി കടന്ന് വിമർശനം മുഖ്യമന്ത്രിക്ക് നേരെ തൊടുത്തുവിടുകയും ചെയ്‌തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് സംഭവം നടന്നതെന്നും എഡിജിപി അജിത്കുമാറിന് ഇതിൽ പങ്കുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കിയതെന്നാണ് വിഎസ് സുനിൽകുമാർ പറഞ്ഞത്. അതിന് നേതൃത്വം കൊടുത്തതാരായാലും പുറത്തുവരണം. എഡിജിപി അജിത്കുമാറിന് പങ്കുണ്ടോ എന്നത് നേരിട്ടറിയില്ല. അൻവർ പറഞ്ഞ വിവരമേ ഉള്ളൂവെന്നും സുനിൽകുമാർ പറഞ്ഞു.

പൂരം കലക്കിയത് യാദൃശ്ചികമായല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പോലീസ് മാത്രമല്ല, പൂരത്തിന്റെ നടത്തിപ്പുകാർക്കും ഇതിൽ പങ്കുണ്ട്. അന്ന് നടത്തിയ അന്വേഷണ റിപ്പോർട്ട് സർക്കാർ പുറത്തുവിടണം. രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്യാൻ ആരാണ് തീരുമാനിച്ചത്?. പൂരം കലക്കിയത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്‌തില്ലെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
എഡിജിപിയെ ബന്ധപ്പെടുത്തി ഒരു കമന്റ് പറയാനില്ലെന്നും സുനിൽകുമാർ ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് സുനിൽകുമാറിന്റെ തീരുമാനം. റിപ്പോർട്ട് പുറത്തുവിട്ടാലേ ചേരയാണോ മൂർഖനാണോ എന്നറിയൂവെന്നും സുനിൽ കുമാർ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
തൃശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് കെ മുരളീധരൻ ആരോപിച്ചത്. എഡിജിപി എംആർ അജിത്കുമാറിന്റെ നേതൃത്വത്തിലാണ് ബിജെപിയെ സഹായിച്ചതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഇതാണ് അജിത്കുമാറിനെതിരെ നടപടി എടുക്കാതിരിക്കാനുള്ള കാരണമാണെന്നും മുരളീധരൻ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് വിജയമൊരുക്കിയത് എഡിജിപി എംആർ അജിത് കുമാറാണെന്ന ആരോപണവുമായി പിവി അൻവർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയും അജിത് കുമാറും തമ്മിൽ അടുത്ത ബന്ധമാണെന്ന് അൻവർ ആരോപിച്ചിരുന്നു.
വിഎസ് സുനിൽ കുമാറിന് അനുകൂലമായി നിന്ന മണ്ഡലത്തിൽ പോൽലീസിന്റെ പൂരം കലക്കലോടെയാണ് സുരേഷ് ഗോപിക്ക് അനുകൂലമായ വികാരമായുണ്ടായതെന്നും അൻവർ ആരോപിച്ചിരുന്നു. ഒരു ജൂനിയർ ഓഫിസർ മാത്രമായ് എസിപി അങ്കിത് അശോക് സ്വന്തം താൽപര്യത്തിൽ ഇക്കാര്യത്തിൽ ഇടപെടില്ലെന്നും അൻവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് ഇടത് കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഈ വെളിപ്പെടുത്തൽ ചർച്ചയായത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications