തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വര്‍ണപ്പെരുമയുടെ നിറ സൗന്ദര്യമായി ചമയപ്രദര്‍ശനം... പാറമേക്കാവും തിരുവമ്പാടിയും ഒപ്പത്തിനൊപ്പം!!

Google Oneindia Malayalam News

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറ സൗന്ദര്യമായി. ആയിരം വര്‍ണങ്ങള്‍ മിന്നിയതോടെ കുടകളുടെ വിസ്മയലോകം കണ്‍തുറന്നു. ആധുനിക നിറക്കൂട്ടുകള്‍ കുടകളില്‍ ആകര്‍ഷകമായ ചായംപടര്‍ത്തി. കരിവീരന്മാര്‍ക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോള്‍ പതിനായിരങ്ങളുടെ ഹൃദയം നിറഞ്ഞു.
പരമ്പരാഗത നിറങ്ങള്‍ക്കൊപ്പം ആധുനിക ചായക്കൂട്ടുകളും കുടകളില്‍ പറ്റിച്ചേര്‍ന്നു നിന്നു. കരിവീരന്മാര്‍ക്ക് അഴകേകുന്ന നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോള്‍ പതിനായിരങ്ങള്‍ക്കു മനം നിറഞ്ഞു.

തൃശൂർ പൂരം: ഇലഞ്ഞിത്തറമേളം വിശേഷങ്ങള്‍ വര്‍ണിച്ച് പെരുവനം കുട്ടന്‍ മാരാര്‍... മറ്റ് മേളപ്രമാണിമാരും മനസ് തുറക്കുന്നു!! തൃശൂർ പൂരം: ഇലഞ്ഞിത്തറമേളം വിശേഷങ്ങള്‍ വര്‍ണിച്ച് പെരുവനം കുട്ടന്‍ മാരാര്‍... മറ്റ് മേളപ്രമാണിമാരും മനസ് തുറക്കുന്നു!!

സിയോണ്‍, ലൈക്ര, ബനാറസ്, ഉള്‍ട്ട പുള്‍ട്ട, പടയണി, സില്‍ക്ക് തുടങ്ങിയ തുണിത്തരങ്ങളാണ് പാറമേക്കാവ് ഉപയോഗിക്കുന്നത്. ഫെര്‍ തുണികളും ആകര്‍ഷകമായി ഒരുക്കിയിട്ടുണ്ട്. കുടകളിലെ സിംഹമുഖം, ഭഗവതിമുഖം, ഗോള്‍ഡന്‍ അലുക്കുകളും സുവര്‍ണ ചന്ദ്രക്കലകളും അടക്കം വര്‍ണരാജിയാണ് ഇതള്‍വിരിഞ്ഞത്. തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയില്‍ മയില്‍പീലിയഴകു വിടര്‍ത്തിനില്‍ക്കുന്ന കുടകളും ആകാശനീലിമയില്‍ മേഘക്കൂട്ടുപോലെ വെള്ളനിറം പൂശിയ കുടയുടെ മധ്യത്തില്‍ സൂര്യകാന്തിപൂവ് ആലേഖനം ചെയ്ത കുടകളും ശ്രദ്ധേയം. 52 സെറ്റ് കുടകളുള്ളതില്‍ അഞ്ചുസെറ്റ് സ്‌പെഷല്‍ കുടകളാണ്. കണ്ടാലും മതിവരാത്ത പൂരത്തിന്റെ മനോഹാരിത ശക്തന്റെ നഗരിയെ ത്രസിപ്പിച്ചു.

thrissurpooram

പാറമേക്കാവ് അഗ്രശാലയില്‍ ചമയപ്രദര്‍ശനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍, കലാമണ്ഡലം ഗോപിയാശാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. കെ.സതീഷ്‌മേനോന്‍, ജി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.

ആദ്യം ഓലക്കുട ചൂടി; പിന്നീടു വര്‍ണപ്പൂക്കുട... തൃശൂർ പൂരത്തിന്റെ വിസ്മയക്കാഴ്ചയായ കുടമാറ്റത്തിന്റെ ചരിത്രം ഇതാ ഇങ്ങനെയാണ്!!
എല്‍.ഇ.ഡി. കുടകളുമുണ്ട് കുടമാറ്റത്തിന്. ഇവയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കണ്ടാലും മതിവരാത്ത പൂരത്തിന്റെ മനോഹാരിത ശക്തന്റെ നഗരിയെ ത്രസിപ്പിച്ചു. സ്വര്‍ണകോലത്തിനു പുറമേ ഭഗവതിയുടെ സ്വര്‍ണത്തിടമ്പും ഉള്‍പ്പെടുത്തിയിരുന്നു. കുടകളില്‍ പരമ്പരാഗത ശൈലിക്കാണ് മുന്‍തൂക്കം. അലങ്കാരപ്പണികളുള്ള ചിത്രദൃശ്യങ്ങള്‍ കുടകളില്‍ നിന്നു ഒഴിവാക്കും.

thrissurpooram

പൂരങ്ങളുടെ പൂരത്തിന് ഗജവീരന്‍മാര്‍ അണിയേണ്ട അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കുടകളുമായി തിരുവമ്പാടിയുടെ ചമയപ്രദര്‍ശനമൊരുങ്ങി. നടുനായകനും കൂട്ടാനകള്‍ക്കും പറ്റാനകള്‍ക്കും കഴുത്തിലും കാലിലും കെട്ടുന്ന മണികളും അലുക്കുകളും കെട്ടിയ വടങ്ങള്‍, നെറ്റിപ്പട്ടങ്ങള്‍, ആലവട്ടം, വെഞ്ചാമരം എന്നിവയെല്ലാം ചമയപ്രദര്‍ശനത്തിലൊരുക്കി. കൂടാതെ മുരളീകൃഷ്ണന്റെ സ്വര്‍ണഗോളകയോടുകൂടിയ കോലവും കോലമേന്തുന്ന ഗജവീരന്‍ അണിയുന്ന വ്യത്യസ്തശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന 25 മണികളോടുകൂടിയ മണിക്കൂട്ടും പ്രദര്‍ശനത്തിന്റെ ആകര്‍ഷണമായി. സ്‌പെഷല്‍ കുടകളും പ്രദര്‍ശനത്തിന്റെ മനം കവരുന്നു. കൗസ്തുഭം ഹാളില്‍ ഒരുക്കിയിരിക്കുന്ന ചമയപ്രദര്‍ശനം കാണാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

Thrissur
English summary
Appearance of Paramekkavu and Thiruvambady looks beautiful with the colours in thrissurpooram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X