Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാനിയ ബിസ്‌ക്കറ്റിൽ 52 ഗ്രാം തൂക്കം കുറവ്; ഉപഭോക്താവിന് 60,000 രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

തൃശൂർ: ബിസ്ക്കറ്റ് പാക്കറ്റിൽ തൂക്കക്കുറവ് കണ്ടെത്തിയ സംഭവത്തിൽ തൃശൂരിൽ വൻ തുക നഷ്‌ട പരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി. പ്രമുഖ ബ്രാൻഡായ ബ്രിട്ടനിയ്ക്ക് എതിരെയാണ് തൃശൂർ സ്വദേശിയുടെ പരാതിയിൽ നടപടി ഉണ്ടായിരിക്കുന്നത്. 300 ഗ്രാം ബിസ്‌ക്കറ്റ് പാക്കറ്റിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.

പരാതിക്കാരനായ ജോർജ് തട്ടിലിന് 60,000 രൂപയും അതിന്റെ പലിശയും നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തൃശൂർ വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്‌സ് ആരോറൂട്ട് ബിസ്ക്കറ്റ് വെറുമൊരു കൗതുകത്തിന്റെ പേരിൽ ജോർജ് തൂക്കിനോക്കിയതോടെയാണ് കള്ളി വെളിച്ചത്തായത്.

brittaniacase

ബിസ്ക്കറ്റ് പേക്കറ്റ് തൂക്കി നോക്കിയപ്പോൾ 300 ഗ്രാം വരുന്ന ബിസ്ക്കറ്റിൽ 52 ഗ്രാമിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ജോർജ് കൂടുതൽ പേക്കറ്റുകൾ തൂക്കി നോക്കുകയായിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. തൂക്കി നോക്കിയ എല്ലാ ബിസ്ക്കറ്റ് പാക്കറ്റുകളിലും ഈ നിലയ്ക്ക് അളവിൽ കുറവുണ്ടായിരുന്നു എന്നതാണ് പ്രത്യേകത.

അങ്ങനെയാണ് ഇവ എടുത്ത് ജോർജ് തൃശൂരിലെ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓഫീസിൽ എത്തിയത്. ശേഷം ഇക്കാര്യം അവിടെ പരിശോധിച്ചു ഉറപ്പ് വരുത്തിയതിന് പിന്നാലെ ഇയാൾ ഉപഭോക്ത കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് പരിഗണിച്ച കോടതി ജോർജിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും നഷ്‌ടപരിഹാരം വിധിക്കുകയുമായിരുന്നു.

ഹർജിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്‌ടത്തിനും വിഷമതകൾക്കുമായി 50,000 രൂപയും, ഇയാളുടെ ചെലവിലേക്ക് 10,000 രൂപയുമാണ് കോടതി വിധിച്ചത്. ഹർജി സമർപ്പിച്ച തീയതി മുതൽ 9 ശതമാനം പലിശയും നൽകാനും കോടതി വിധിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശവും കമ്പനിക്ക് കോടതി നൽകിയിട്ടുണ്ട്. ലീഗൽ മെട്രോളജി വകുപ്പിനോട് സംസ്ഥാന വ്യാപകമായി ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും കോടതിയുടെ നിർദ്ദേശമുണ്ട്.

അടുത്തിടെ സമാനമായി പല പ്രമുഖ കമ്പനികളും നടപടി നേരിടേണ്ടി വന്നിരുന്നു എന്നതാണ് ശ്രദ്ധേയം. നിർമാണത്തിൽ അപാകത വന്ന സിൽക്ക് വിവാഹ സാരി മാറ്റി നൽകാൻ വിസമ്മതിച്ച കല്യാൺ സിൽക്‌സ് 75,040 രൂപ ഉപഭോക്താവിന് നൽകണമെന്ന് കാട്ടി ജനുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഉത്പന്നത്തെ കുറിച്ച് കൃത്യമായ വിവരം ഉപഭോക്താവിന് നൽകിയില്ലെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+