തൃശൂരില്‍ 91 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമം
തൃശൂര്‍: ഇരിങ്ങാലക്കുട മാടായിക്കോണത്ത് തൊണ്ണൂറ്റിയൊന്നു വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പാലക്കാട് കിഴക്കഞ്ചേരി സ്വദേശി വിജയകുമാറാണ് (36) അറസ്റ്റിലായത്. കഴിഞ്ഞ നാലിന് ഉച്ചയോടെയായിരുന്നു സംഭവം.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളു. പീഡനശ്രമം വയോധിക ചെറുത്തതോടെ പ്രതി മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ എത്തിയ 45 വയസ്സോളം പ്രായമുള്ളയാള്‍ എന്നായിരുന്നു വയോധിക മൊഴി നല്‍കിയത്.

ഇതനുസരിച്ച് ഒട്ടേറെ പേരെ ചോദ്യംചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സംഭവത്തില്‍ വഴിത്തിരിവായത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം നെടുമ്പാളിലെ വാടക വീട്ടില്‍ കഴിയുമ്പോഴായിരുന്നു പിടിയിലായത്.
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
സമാനമായ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് വിജയകുമാര്‍.സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ മോഷണത്തിനും പിടിച്ചുപറിക്കും ബലാത്സംഗശ്രമത്തിനും കേസുകളുണ്ട്. ആഭരണം വിറ്റ സ്ഥലം പൊലീസ് തിരിച്ചറിഞ്ഞു.












Click it and Unblock the Notifications