തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കഞ്ചാവ് ബാധ്യതയായാല്‍ എന്തുചെയ്യും? കൂട്ടിയിട്ട് കത്തിക്കുക തന്നെ; 550 കിലോ കഞ്ചാവ് കത്തിച്ചുകളഞ്ഞ് പൊലീസ്

Google Oneindia Malayalam News

തൃശൂര്‍: കഞ്ചാവ് മൂത്താല്‍ എന്ത് ചെയ്യും... ദിലീപിന്റെ തിളക്കം സിനിമയിലെ ഡയലോഗ് പോലെയാണെങ്കില്‍ വെട്ടി വില്‍ക്കാം. എന്നാല്‍ കഞ്ചാവ് കുന്നകൂടി ബാധ്യതയായാല്‍ എന്ത് ചെയ്യും. കൂട്ടിയിട്ട് കത്തിക്കുക തന്നെ. അത്തരമൊരു പ്രവൃത്തിയാണ് തൃശ്ശൂര്‍ പൊലീസ് ചെയ്തിരിക്കുന്നത്. വിവിധ കേസുകളിലായി തൃശൂര്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവാണ് കൂട്ടത്തോടെ കത്തിച്ച് നശിപ്പിച്ചത്.

ചിറ്റിലശ്ശേരിയിലെ ഓട്ടു കമ്പനിയിലെ ചൂളയില്‍ വെച്ചാണ് കഞ്ചാവ് കത്തിച്ച് കളഞ്ഞത്. റൂറല്‍ എസ് പി ഐശ്വര്യ ഡോംഗ്രെയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. ഇന്ന് രാവിലെയാണ് കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍ നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് പൊലീസ് കത്തിച്ച് നശിപ്പിച്ചത്.

marijan

പിടികൂടിയ കഞ്ചാവ് പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പൊലീസിന് വലിയ ബാധ്യതയായി തീര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കിലോ കണക്കിന് കഞ്ചാവ് കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനമായത്. നേരത്തേയും തൃശ്ശൂരില്‍ ഇതേ രീതിയില്‍ പൊലീസ് കഞ്ചാവ് കത്തിച്ച് നശിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്നതാണ് കത്തിച്ച് നശിപ്പിച്ച കഞ്ചാവ്. നശിപ്പിക്കുന്നതിന് മുമ്പായി കഞ്ചാവ് പരിശോധനയ്ക്ക് അയച്ചിരുന്നു.

എന്നാ ക്യൂട്ടാടാ ഈ കൊച്ച്..; ഐമയുടെ പുതിയ ചിത്രം കണ്ടോ? കിടിലനെന്ന് ആരാധകര്‍

സാമ്പിള്‍ പരിശോധനാ ഫലം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്ന് ലഭിച്ചു. ഇതിന് ശേഷമാണ് തൃശ്ശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോംഗ്രേയുടെ നേതൃത്വത്തില്‍ കഞ്ചാവ് നശിപ്പിച്ചത്. കേരളത്തില്‍ വന്‍ തോതില്‍ കഞ്ചാവുകള്‍ പിടികൂടുന്നുണ്ട്. ഇവ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസുകാര്‍ നേരിടുന്നുണ്ട്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു നശിപ്പിക്കല്‍ പ്രവൃത്തികള്‍.

അത് ആര്‍എസ്എസിന്റെ പഴയ തന്ത്രം, വീഴരുത്; ഭാഗവതിന് 17 പോയന്റുകള്‍ നിരത്തി ഒവൈസിയുടെ മറുപടിഅത് ആര്‍എസ്എസിന്റെ പഴയ തന്ത്രം, വീഴരുത്; ഭാഗവതിന് 17 പോയന്റുകള്‍ നിരത്തി ഒവൈസിയുടെ മറുപടി

Recommended Video

cmsvideo
തൃക്കാക്കരയില്‍ BJPയ്ക്ക് കെട്ടിവെച്ച കാശ് പോയി

രണ്ട് മണിക്കൂറോളം സമയം എടുത്താണ് കഞ്ചാവ് പൂര്‍ണമായും കത്തി തീര്‍ന്നത്. ലഹരി വിരുദ്ധ നിയമത്തിലെ 52 എ വകുപ്പ് അനുസരിച്ചാണ് കഞ്ചാവ് നശിപ്പിക്കല്‍ എന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. കഞ്ചാവ് നശിപ്പിക്കുന്നത് പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ റൂറല്‍ പൊലീസ് പിടിച്ചെടുത്ത 145 കിലോ കഞ്ചാവാണ് തീച്ചൂളയിലിട്ട് നശിപ്പിച്ചത്. ഒരുകോടി രൂപ വില മതിക്കുന്ന കഞ്ചാവായിരുന്നു ഇത്. തൃശൂര്‍ പേരാമ്പ്ര ദേശീയപാതയില്‍ പിടികൂടിയതായിരുന്നു ഈ 145 കിലോ കഞ്ചാവ്.

Thrissur
English summary
Thrissur: 550 kg of cannabis burnt and destroyed by Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X