സ്വന്തം പറമ്പിൽ പഴയ സാധനങ്ങൾക്ക് ഇട്ട തീ അടുത്ത പറമ്പിലേക്ക് പടർന്നു; 51കാരൻ കുഴഞ്ഞുവീണു മരിച്ചു

fire new31

ചേർപ്പ്: സ്വന്തം പറമ്പിൽ ഇട്ട തീ അടുത്ത പറമ്പിലേക്ക് പടരുന്നത് കണ്ട് അമ്പത്തൊമ്പതുകാരൻ കുഴഞ്ഞുവീണു മരിച്ചു. പഴയ സാധനങ്ങൾക്ക് തീയിട്ടപ്പോൾ അടുത്ത പറമ്പിലേക്ക് ആളിപ്പടരുകയായിരുന്നു, പൂത്തറക്കൽ കോരപ്പത്ത് വേലായുധൻ (59) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തു മണിയോടെ ആയിരുന്നു സംഭവം.

പെരിഞ്ചേരി മണവാങ്കോട് ക്ഷേത്രത്തിന് സമീപം പുതിയ വീട് പണി പൂർത്തിയാക്കിയതിന്റെ ബാക്കിവന്ന അവശിഷ്ടങ്ങളാണ് ഇദ്ദേഹം കത്തിച്ചത്. പക്ഷേ തൊട്ടടുത്ത ഒല്ലൂർ സ്വദേശിയായ ജോസിന്റെ പറമ്പിൽ കാടു പിടിച്ചുകിടക്കുന്ന പുല്ലിലേക്ക് തീ പടർന്നു. തീ ആളിപ്പടരുന്നതു കണ്ട് ഇദ്ദേഹം ഉറക്കെ ഒച്ച വെയ്ക്കുകയും ശേഷം കുഴഞ്ഞു വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വേലയാുധൻ കുഴഞ്ഞുവീണയുടൻ നാട്ടുകാർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം ഒരേക്കറിലെ പുല്ലും മറ്റും കത്തിയത് ഓടിവന്ന നാട്ടുകാർ കെടുത്തി. അഗ്നിരക്ഷാസേനയും എത്തിയിരുന്നു. പുകയിൽ ശ്വാസം കിട്ടാത്തതോ ഹൃദയസ്തംഭനമോ ആകാം മരണ കാരണം എന്നാണ് കരുതുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്ന്‌ പോലീസ് പറഞ്ഞു. ഭാര്യ: ബേബി. മക്കൾ: ദിവ്യ, ഭവ്യ.

Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭം​ഗിയിൽ..ഇതാ ടിപ്പുകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+