തൃശൂരുകാർക്ക് ആ'ശ്വാസം'; വായു ഗുണനിലവാര സൂചികയിൽ രാജ്യത്ത് നാലാമത്, കേരളത്തിലെ ഏറ്റവും സുരക്ഷിതം
തൃശൂർ: ദേശീയ വായുഗുണനിലവാര സൂചികയിൽ നാലാം സ്ഥാനം തൃശൂർ നഗരം. പട്ടികയിൽ കേരളത്തിൽ നിന്ന് ആദ്യ സ്ഥാനത്തെത്തിയത് തൃശൂരാണ്. ഏറ്റവും നല്ല വായു ഉള്ള പന്ത്രണ്ട് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ചത് തൃശൂർ മാത്രമാണ്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം വായുഗുണനിലവാര സൂചികയിൽ 50 പോയിന്റോ അതിൽ താഴെയോ നേടുന്ന നഗരങ്ങളാണ് മികച്ചവയുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
തൃശൂരിന് 44 പോയിന്റുകളാണ് ലഭിച്ചത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരമാണ് തൃശൂരിന് അഭിമാനകരമായ നേട്ടം സ്വന്തമായത്. രാജ്യ തലസ്ഥാനമായ ഡൽഹി അടക്കം രൂക്ഷമായ വായുമലിനീകരൻ പ്രതിസന്ധി അനുഭവിക്കുന്ന വേളയിലാണ് തൃശൂരിന് ഈ നേട്ടം സ്വന്തമായത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

തിരുവനന്തപുരത്തെ വായു ഗുണനിലവാര തോത് തൃപ്‌തികരം എന്ന ഗണത്തിലാണ് പെടുന്നത്. കേരളത്തിലെ മറ്റ് നഗരങ്ങളൊന്നും പട്ടികയിൽ ഇടം നേടിയിട്ടില്ല. നിലവിൽ തൃശൂർ നഗരത്തിലെ വായുവിൽ അപകടകരമായ തോതിൽ കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവ ഇല്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
തൃശൂർ കോർപ്പറേഷൻ ഗ്രൗണ്ടിൽ നിന്നാണ് വായുഗുണനിലവാരം പരിശോധിച്ചത്. തിരക്കേറിയ സമയങ്ങളിൽ പോലും തൃശൂരിലെ വായുഗുണനിലവാരം ഭേദപ്പെട്ട നിലയിലാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ തൃശൂരിന് മുന്നിലായി പട്ടികയിൽ മൂന്ന് നഗരങ്ങൾ മാത്രമാണ് ഇടം പിടിച്ചിരിക്കുന്നത്.
കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് നോർത്ത് ഈസ്‌റ്റ് മേഖലയിൽ നിന്നുള്ള മിസോറാമിലെ ഐസ്വാൾ ആണ്. മലിനീകരണം ഏറ്റവും കുറവുള്ള നഗരമായി കണക്കാക്കുന്ന ഐസ്വാളിന് ഇന്നലെ 26 പോയിന്റാണുള്ളത്. രണ്ടാമത് അസമിലെ നഗാവ്, മേഘാലയയിലെ ഷില്ലോങ്, കർണാടകയിലെ വിജയപുര എന്നിവയും തൃശൂരിന് മുന്നിലുണ്ട്.
ഏറ്റവും നല്ല വായു ഉള്ള നഗരങ്ങളുടെ പട്ടികയിൽ തൃശൂരിനൊപ്പം ചാമരാജ് നഗർ, കാഞ്ചീപുരം, കോലാർ, നൽബാരി, തഞ്ചാവൂർ, മംഗലാപുരം, ബാഗൽകോട്ട് എന്നിവയും ഇടം നേടിയിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള നഗരങ്ങളാണ് പട്ടികയിൽ കൂടുതലുള്ളത് എന്നതാണ് ശ്രദ്ധേയം. നോർത്ത് ഈസ്‌റ്റും മലിനീകരണ തോതിൽ പിന്നിൽ നിൽക്കുന്ന മേഖലയാണ്.
അതേസമയം, ഏറ്റവും ഒടുവിൽ പുറത്തുവന്ന ദേശീയ വായുമലിനീകരണ സൂചിക പ്രകാരം രാജ്യത്ത് ഏറ്റവും മോശം സാഹചര്യമുള്ളത് തലസ്ഥാന നഗരമായ ഡൽഹിയിൽ തന്നേയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ വായുഗുണനിലവാരം വളരെ മോശം ഗണത്തിൽപ്പെടുന്നതാണ്. 379 പോയിന്റുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications