Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയെ വിളിക്കും മുമ്പ് കള്ളന്‍ വായ പൊത്തി, പേടിക്കാതെ സ്മൃതി ചെയ്തത്... ധീരത!!

തൃശൂര്‍: കള്ളന്‍ നിങ്ങളുടെ മുന്നില്‍ ചാടിവീണാല്‍ എന്തു ചെയ്യും. തീര്‍ച്ചയായും ബോധം പോയിട്ടുണ്ടാവും അല്ലേ. എന്നാല്‍ വാടാനപ്പള്ളി സ്വദേശിനി സ്മൃതി എന്ന പെണ്‍കുട്ടി അങ്ങനെയുള്ള ആളല്ല. പുലര്‍ച്ചെ രണ്ടര മണിക്ക് വീട്ടിലൊരു ശബ്ദം കേട്ടാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി കൂടിയായ സ്മൃതി ഉറക്കമുണര്‍ന്നത്. മുറിയില്‍ തനിച്ചായത് കൊണ്ട് പന്തികേട് തോന്നി അമ്മയെ വിളിക്കാനായി ശ്രമം. ഇതിനുള്ളില്‍ തന്നെ കള്ളന്‍ സ്മൃതിയുടെ വായ പൊത്തിപ്പിടിച്ച് കഴിഞ്ഞിരുന്നു. പിന്നീട് നടന്ന കാര്യം ശരിക്കും പറഞ്ഞാല്‍ ഒരു ആക്ഷന്‍ ഹീറോയിന്റെ നീക്കങ്ങള്‍ക്ക് സമാനമായിരുന്നു.

1

കള്ളന്‍ വന്നെങ്കിലും ധൈര്യത്തോടെ ഇയാളുടെ കൈത്തണ്ടയില്‍ ശക്തിയായി പിടിച്ചു. ഇതോടെ കള്ളന്‍ പിടിവിട്ടു. പിടിച്ച് തള്ളി ഉടനെ കള്ളന്‍ വീഴുകയും ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റായിരിക്കെ സ്മൃതിക്ക് പരിശീലനം ലഭിച്ചിരുന്നു. അതാണ് ഉപകരിച്ചത്. ആരെങ്കില്‍ ആക്രമിച്ചാല്‍, വായ പൊത്തിപ്പിടിച്ചാല്‍ അയാളുടെ കൈത്തണ്ടയില്‍ അമര്‍ത്തി പിടിക്കണമെന്നാണ് പരിശീലനത്തില്‍ പറയുന്നത്. സ്മൃതിയുടെ ആക്രമണത്തില്‍ പതറിയ കള്ളന്‍ വന്ന വഴി തന്നെ വേഗം സ്ഥലം വിടുകയും ചെയ്തു.

ഇടശേരിയിലാണ് സ്മൃതി താമസിക്കുന്നത്. മുകളില്‍ പഠനമുറി പണിയുന്നുണ്ട്. ഇതിന്റെ പണി നടക്കുന്നതിനാല്‍ മുകള്‍ ഭാഗം തുറന്നാണ് ഇരിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള മരത്തിലൂടെയാണ് കള്ളന്‍ വീടിനുള്ളില്‍ എത്തിയത്. ഉടമുണ്ട് എടുത്ത് തളപ്പാക്കി മാറ്റിയാണ് കള്ളന്‍ മരത്തിലൂടെ എത്തിയത്. മുകളില്‍ നിന്ന് താഴോട്ടുള്ള മുറിയിലേക്കാണ് വന്നത്. ഈ മുറിയില്‍ തന്നെയായിരുന്നു സ്മൃതി കിടന്നിരുന്നത്. ശബ്ദം കേട്ട ഉടനെ സ്മൃതിയുടെ അച്ഛനും അമ്മയും സഹോദരനും ചാടി എണീറ്റ് കള്ളനായി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

സംഭവം അറിഞ്ഞ് വാടാനപ്പള്ളി പോലീസ് അപ്പോള്‍ തന്നെ സ്ഥലത്തെത്തിയിരുന്നു. അതേസമയം വീട്ടിലെ അലമാരയില്‍ വീടുനിര്‍മാണത്തിന് കൂലി നല്‍കാന്‍ പതിനായിരം രൂപയുണ്ടായിരുന്നു. ഈ തുക കള്ളന്‍ കൊണ്ടുപോയിട്ടില്ല. വീട്ടിലെ ആഭരണങ്ങല്‍ തട്ടിയെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇവിടെ തന്നെയുള്ള ചില വീടുകളിലും കള്ളന്‍ കയറിയിരുന്നു. ജനലിലൂടെ മൊബൈല്‍ ഫോണ്‍ വരെ കവര്‍ന്നു. ഒരു വീട്ടില്‍ ചുമരും ഗ്രില്ലും തകര്‍ത്ത നിലയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+