തൃശൂര്‍ പൂരത്തിലെ പോലീസ് വീഴ്ച്ച: കമ്മീഷണര്‍ അങ്കിത് കുമാറിനെ സ്ഥലം മാറ്റും
തൃശൂര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. തൃശൂര്‍ പോലീസ് കമ്മീഷണര്‍ അങ്കിത് കുമാറിനെ സ്ഥലം മാറ്റും. പൂരവുമായി ബന്ധപ്പെട്ട് പോലീസിന്റെ നടപടികള്‍ വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെ അടിയന്തരമായി തന്നെ സ്ഥലം മാറ്റണമെന്നാണ് നിര്‍ദേശം. അതേസമയം പോലീസിനെതിരെ ഉയര്‍ന്ന പരാതികള്‍ സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നായിരുന്നു ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ അതിന് മുമ്പേ തന്നെ കമ്മീഷണര്‍ക്കെതിരെ നടപടിയെടുത്ത് വിവാദം അവസാനിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഡിജിപി ഇതുവരെയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ നേരിട്ട് റിപ്പോര്‍ട്ട് തേടിയത്.
കമ്മീഷണര്‍ പൂരക്കാരെ തടയുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തിലാക്കുന്നത്. ആനകള്‍ക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അനാവശ്യ നിയന്ത്രണങ്ങളാണ് പോലീസ് കൊണ്ടുവന്നതാണ് പൂരം പ്രതിസന്ധിയിലാക്കിയതെന്നാണ് വിമര്‍ശനം.












Click it and Unblock the Notifications