ചാലക്കുടിയില്‍ നോട്ടമിട്ട് ഇടതുപക്ഷം, ഇത്തവണ മത്സരിക്കുന്നത് രണ്ട് സ്വതന്ത്രര്‍, പിന്തുണ തേടിയേക്കും
ചാലക്കുടി: ദമ്പതിമാരുടെ ഒരു നീണ്ട നിര തന്നെയാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുന്നത്. തൃശൂര്‍ ജില്ലയും അതില്‍ നിന്ന് വ്യത്യസ്തമല്ല. മുമ്പ് നഗരസഭാ കൗണ്‍സിലര്‍മാരായിരുന്ന ദമ്പതികളാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ നിന്ന് ജനവിധി തേടുന്നത്. സിപിഎമ്മും ഇടതുപക്ഷവും അതുകൊണ്ട് വലിയ പ്രതീക്ഷയിലാണ്. ഇവരുടെ സഹായം മുമ്പ് മുന്നണിക്ക് ലഭിച്ചിട്ടുണ്ട്. അത് ഭരണത്തില്‍ നിര്‍ണായകമായിരുന്നു.

ട്രാംവോ റോഡിലെ ഊക്കന്‍ വീട്ടില്‍ യുവി മാര്‍ട്ടിനും ഭാര്യ ബിന്ദു മാര്‍ട്ടിനുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഇവര്‍ക്ക് ഏത് മുന്നണിയെ സംബന്ധിച്ചും ഗെയിം ചേഞ്ചര്മാരാണ്. വ്യക്തമായ ഭൂരിപക്ഷം കഴിഞ്ഞ തവണ ഒരു മുന്നണിക്കും നഗരസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് നഗരസഭാ ഭരണം പിടിച്ചെടുക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിന് പ്രധാന കാരണം മാര്ട്ടിന് ഉള്‍പ്പെടെ രണ്ട് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയായിരുന്നു ഭരണം നേടാന്‍ എല്‍ഡിഎഫിനെ സഹായിച്ചത്.
അതേസമയം ഇവര്‍ ഏത് പക്ഷത്ത് നില്‍ക്കുമെന്ന് ഇപ്പോഴും ഉറപ്പ് പറയാനാവാത്ത സാഹചര്യമാണ്. കഴിഞ്ഞതിന് തൊട്ടു മുമ്പുള്ള നഗരസഭാ കൗണ്‍സിലില്‍ ബിന്ദു മാര്ട്ടിന് വിജയിച്ചിരുന്നു. എന്നാല്‍ അവര്‍ യുഡിഎഫ് പക്ഷത്തായിരുന്നു. ഇത്തരമൊരു മാറ്റം ഇത്തവണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ഇവര്‍ വിജയിച്ചാലും ഇല്ലെങ്കിലും പ്രതിസന്ധിയാണെന്ന് ഇടതുപക്ഷം കരുതുന്നു. കഴിഞ്ഞ കൗണ്‍സിലില്‍ മാര്ട്ടിന് നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
Recommended Video
നഗസഭാ ഉപാധ്യക്ഷ പദവി മറ്റൊരു സ്വതന്ത്ര അംഗം വിന്‍സെന്റ് പാണാട്ടുപറമ്പിലുമരായി പങ്കിടാമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇരുവരുമായുള്ള ധാരണ പ്രകാരം വേണ്ടെന്ന് വെച്ചു. അതേസമയം ബിന്ദു നഗരസഭ ക്വാര്‍ട്ടേഴ്സ് 21ാം വാര്‍ഡിലാണ് മത്സരത്തിന് ഇറങ്ങുന്നത്. ഭര്‍ത്താവ് മാര്ട്ടിന് സെന്റ് ജെയിംസ് ആശുപത്രി പത്താം വാര്‍ഡിലുമാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്. ഇവരുടെ വിജയത്തിനായി ഇരു മുന്നണികളും പ്രാര്‍ത്ഥിക്കുന്നുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications