ചാലക്കുടിയില്‍ സ്ഥിതി ഗുരുതരം.... ചുമട്ടുതൊഴിലാളികള്‍ക്കും കോവിഡ്, നൂറിലധികം പേര് നിരീക്ഷണത്തില്‍
ചാലക്കുടി: കോവിഡ് ഭീതിയില്‍ വിറച്ച് ചാലക്കുടി. അഞ്ച് ചുമട്ടു തൊഴിലാളികള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ചാലക്കുടി നഗരം അതീവ ജാഗ്രതയിലാണ്. മാര്‍ക്കറ്റിലെയും സിവില്‍ സപ്ലൈസ് ഗോഡൗണിലെയും ചുമട്ടു തൊഴിലാളിയായ കൊരട്ടി സ്വദേശിക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ കൂടുതല്‍ പേര് പോസിറ്റീവായതാണ് കടുത്ത ആശങ്കയിലേക്ക് നയിച്ചിരിക്കുന്നത്. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള നൂറിലധികം പേര് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്.

കുമ്പിടിയിലെ റേഷന്‍ ഗോഡൗണിലെ കൊടകര സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും ചുമട്ടു തൊഴിലാളിയാണ്. ചാലക്കുടി മാര്‍ക്കറ്റില്‍ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ തന്നെയുള്ള എഫ്സിഐ ഗോഡൗണിലെ രണ്ട് പേര്‍ക്കും കോവിഡ് പോസിറ്റീവാണ്. രണ്ട് ദിവസം മുമ്പ് പോസിറ്റീവായ പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് നിര്‍മാണ തൊഴിലാളിയുടെ സമ്പര്‍ക്കത്തിലൂടെ നാല് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇയാളുടെ ഭാര്യക്കും മകള്‍ക്കും അയല്‍വീട്ടിലെ സ്ത്രീക്കും പുറമേ ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴെ കടന നടത്തിയിരുന്നയാള്‍ക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. കോടശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം തടയുന്നതിനായി മാര്‍ക്കറ്റില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ജൂബിലി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളിയും പങ്കെടുത്തിരുന്നു.
അതേസമയം ഈ യോഗത്തില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചിരുന്നു. അതുകൊണ്ട് ആരും ക്വാറന്റൈനില്‍ പോകേണ്ടി വരില്ല. കൊടുങ്ങല്ലൂരില്‍ ആരോഗ്യ വകുപ്പ് നടത്തിയ ദ്രുത പരിശോധനയില്‍ ലോകമലേശ്വരത്തുള്ള ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 116 പേരുടെ ഫലം നെഗറ്റീവാണ്. ഇതിനിടെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഗാന്ധിഗ്രാമിലെ കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ഓഫീസിലെ ഡ്രൈവര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications