തൃശൂരില്‍ കോവിഡ് ഭീതി അവസാനിക്കുന്നില്ല... കൊടകരയിലും മറ്റത്തൂരിലും സ്ഥിതി ഗുരുതരം!!
കൊടകര: തൃശൂരില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കൊടകരയിലും മറ്റത്തൂരിലും ഒരാള്‍ വീതമാണ് കഴിഞ്ഞ ദിവസം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൊടകര പഞ്ചായത്തില്‍ നിലവില്‍ 12 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. സമ്പര്‍ക്കമുള്ളവരില്‍ നിന്ന് ഇന്നലെ 16 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നടത്തി. 26 പേര്‍ക്ക് ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. ഈ 26 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.

ഇരിങ്ങാലക്കുടയില്‍ നഗരസഭാ പ്രദേശത്ത് കഴിഞ്ഞ ദിവസം കോവിഡ് കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ 149 പേര്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കാറളത്ത് ഇന്നലെ നാല് പേര്‍ക്കും വേളൂക്കരയില്‍ അഞ്ച് വയസ്സുള്ള കുട്ടി അടക്കം രണ്ട് പേര്‍ക്കും മൂരിയാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊടുങ്ങല്ലൂരില്‍ ചാപ്പാറ ലേബര്‍ എല്‍പി സ്‌കൂളില്‍ നടത്തിയ കോവിഡ് ദ്രുത പരിശോധനയില്‍ 230 പേരുടെയും ഫലം നെഗറ്റീവാണ്.
അതേസമയം ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജ്വല്ലറിയിലെ 30 ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ഫലം നെഗറ്റീവാണ്. ജ്വല്ലറി തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ബാങ്ക് ശാഖയിലെ സുരക്ഷാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ബാങ്കിലെ 17 ജീവനക്കാരോടും ദ്രുത പരിശോധന നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പരിശോധന നടത്തിയേക്കും.
കൊരട്ടിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം നെഗറ്റീവാണ്. എസ്എച്ച്ഒ ഉള്‍പ്പെടെ 15 പേരാണ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരുടെ പരിശോധന നടത്തിയത്. ഈ മാസം 11ന് കോട്ടമുറിയിലെ വാടകവീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് റിമാന്‍ഡ് കാലയളവിലാണ് കോവിഡ് സ്ഥിരീകരിച്ചത്.












Click it and Unblock the Notifications