തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റംസ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു, 4 മണിക്കൂര്‍ റെയ്ഡ്!!

Google Oneindia Malayalam News

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ഇനിയും പിടിയിലാകാനുള്ള ഫൈസല്‍ ഫരീദിനെ പൂട്ടാന്‍ ഉറച്ച് കസ്റ്റംസ്. ഫൈസലിന്റെ വീട്ടിലെ റെയ്ഡ് അവസാനിച്ചിരിക്കുകയാണ്. നാല് മണിക്കൂറോളമാണ് ഫൈസിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്.

1

അഞ്ചംഗ സംഘമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവര്‍ ഒന്നരയോടെയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസല്‍ കുടുംബസമേതം ദുബായില്‍ ആയത് കൊണ്ട് ഈ വീട് ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. ഫൈസലിന്റെ ബന്ധുവിന്റെ കൈയ്യിലായിരുന്നു ഈ വീട്ടിന്റെ താക്കോല്‍, ഇവരെ വിളിച്ച് വരുത്തിയാണ് വീട് തുറന്നത്. നേരത്തെ വീട് സീല്‍ ചെയ്ത് മടങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ താക്കോല്‍ ഇവരുടെ കൈവശമുണ്ടെന്ന് അറിഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്.

അടച്ചിട്ട വീടിനകത്ത് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പൂട്ടിയിട്ടിരുന്ന അലമാരകള്‍ പുറത്ത് നിന്ന് ആളെ എത്തിച്ചാണ് തുറന്നതും പിന്നീട് പരിശോധിച്ചതും. രഹസ്യ അറകള്‍ ഉണ്ടോ എന്നായിരുന്നു പരിശോധന. ഫൈസലിന്റെ ബന്ധുക്കളില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. ദുബായില്‍ പഠിച്ച് വളര്‍ന്ന ഫൈസലിന് നാടുമായി വലിയ അടുപ്പമില്ല എന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി. അതുകൊണ്ട് ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസില്‍ വഴിത്തിരിവുണ്ടാകൂ.

അതേസമയം കേസില്‍ നിര്‍ണായമായ മറ്റൊരു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്പ്‌ടോപ്പും സീലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച യന്ത്രവുമാണ് പിടിച്ചെടുത്തത്. സരിത്തിന്റെ സുഹൃത്ത് അഖിലില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ് കസ്റ്റംസ്. ക്ലിയറന്‍സ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട്ടെ ജ്വല്ലറിയിലും റെയ്ഡ് നടന്നു. അവിടെ നിന്നും രേഖയില്ലാത്ത സ്വര്‍ണം പിടിച്ചു.

Thrissur
English summary
customs seized computer from faisal fareed's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X