തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതാക ഉയര്‍ത്തിയത് കളക്ടര്‍, മന്ത്രിയും ചീഫ് വിപ്പും എവിടെ? രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

തൃശൂര്‍: സ്വാതന്ത്ര്യ ദിനത്തില്‍ പുതിയ വിവാദവുമായി കോണ്‍ഗ്രസ്. തൃശൂരില്‍ ദേശീയ പതാക ഉയര്‍ത്തിയത് കളക്ടറാണെന്നും ഇത് തീര്‍ത്തും തെറ്റായ രീതിയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് സ്വാതന്ത്ര്യദിനാഘോഷത്തില്‍ കളക്ടര്‍ ദേശീയ പതാക ഉയര്‍ത്തിയതെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. ഇതിനെതിരെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

1

ജില്ലയില്‍ കോവിഡ് കേസുകള്‍ പെരുകുന്നതിനിടെയാണ് ഈ സംഭവം വലിയ വിവാദമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരിക്കുന്നത്. അതേസമയം തൃശൂരില്‍ മന്ത്രി എസി മൊയ്തീന്‍ കോവിഡ് നിരീക്ഷണത്തില്‍ പോയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജില്ലയുടെ ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കിയിരുന്നു. ഈ മന്ത്രി സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമായിരുന്നു. എന്നാല്‍ ആ മന്ത്രി ജില്ലയില്‍ തന്നെ ഉണ്ടായിരുന്നിട്ടും കളക്ടറെ ചുമതലപ്പെടുത്തിയ നടപടിയാണ് കോണ്‍ഗ്രസ് ഉയര്‍ത്തി കാണിക്കുന്നത്.

അതേസമയം തൃശൂരില്‍ നിന്നുള്ള എംഎല്‍എമാര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ രാജനും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ രവീന്ദ്രനാഥൊന്നും ചടങ്ങിന് എത്തിയിരുന്നില്ല. പകരം ജില്ലാ കളക്ടര്‍ എസ് ഷാനവാസായിരുന്നു പരേഡിന് പതാക ഉയര്‍ത്തിയത്. മന്ത്രിയും ചീഫ് വിപ്പും ജില്ലയില്‍ തന്നെ ഉണ്ടായിരുന്നിട്ടും സ്വാതന്ത്ര്യ ദിന പരിപാടിക്ക് എത്തിയില്ലെന്ന് കോണ്‍ഗ്രസ് ഉന്നയിക്കുന്നു. ചടങ്ങില്‍ നടന്ന പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കോണ്‍ഗ്രസ് പറയുന്നു.

കോണ്‍ഗ്രസ് നേതാക്കളും ഈ നീക്കത്തില്‍ വിമര്‍ശനം ഉന്നയിച്ചു. ജനാധിപത്യത്തിന്റെ ധ്വംസനമാണ് മന്ത്രിമാര്‍ ഉണ്ടായിരിക്കെ കളക്ടറെ കൊണ്ട് പതാക ഉയര്‍ത്തിച്ച നടപടിയെന്ന് ടിഎന്‍ പ്രതാപകന്‍ എംപി പറഞ്ഞു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്റെ ജനാധിപത്യ വിരുദ്ധതയയ്ക്ക് ഉദാഹരണമാണ് ഈ സംഭവം. ക്യാബിനറ്റിലുള്ളവരെ പോലും മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത സാഹചര്യമാണ് ഉള്ളത്. കളക്ടര്‍ പതാക ഉയര്‍ത്തിയ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും നിലപാട് സ്വാഗതാര്‍ഹമാണെന്നും പ്രതാപന്‍ പറഞ്ഞു.

Thrissur
English summary
thrissur: flag hoisting function done by collector, congress says its protocol violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X