കൈയ്യിലെ കമ്പി 11 കെവി ലൈനില്‍ തട്ടി... ഒടുവില്‍ ബംഗാള്‍ സ്വദേശിക്ക് സംഭവിച്ചത്, ദാരുണം!!
തൃശൂര്‍: 11 കെവി വൈദ്യുതി ലൈനില്‍ കമ്പി തട്ടി ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പോസ്റ്റ് ഓഫീസ് റോഡില്‍ കെട്ടിയ ഫ്ളെക്സ് ബോര്‍ഡ് അഴിക്കുന്നതിനിടെയാണ് 11 കെവി ലൈനില്‍ നിന്ന് ഷോക്കേറ്റത്. ബംഗാള്‍ സ്വദേശിയായ ആശിഷ് മൊണ്ഡാലാണ് മരിച്ചത്. നഗരമധ്യത്തില്‍ ആളുകള്‍ കണ്ട് നില്‍ക്കെ രാവിലെ പത്തേകാലോടെയായിരുന്നു സംഭവം. ഫ്ളെക്സ് ഉറപ്പിച്ചിരുന്ന ഇരുമ്പ് കമ്പി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

മറിഞ്ഞ് വീണ കമ്പിയുടെ ഒരു ഭാഗം ആശിഷിന്റെ കൈയ്യിലായിരുന്നു. ശരീരത്തില്‍ കമ്പി തട്ടിയിരുന്ന ഭാഗങ്ങളിലെല്ലാം തീ ആളിക്കത്തി. ഇയാളുടെ ഷര്‍ട്ടും കത്തി. വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോഴേക്കും ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൈയ്യില്‍ ഗ്ലൗസുണ്ടായിരുന്നുവെങ്കിലും റബര്‍ ബൂട്ട് പോലുള്ള സുരക്ഷാ സംവിധാനം ഇല്ലാതെയാണ് ബോര്‍ഡ് നീക്കാന്‍ ഇയാള്‍ എത്തിയത്. ചെരിപ്പ് കാലില്‍ കത്തിപ്പിടിച്ച നിലയിലായിരുന്നു.
അതേസമയം അതിഥി തൊഴിലാളി മരിക്കുന്നത് കണ്ടത് ഫയര്‍സ്റ്റേഷനില്‍ സ്റ്റേഷന് ഓഫീസറായ വിജയകൃഷ്ണനാണ്. ഇയാളാണ് ഫയര്‍സ്റ്റേഷനില്‍ വിളിച്ച് അഗ്നിരക്ഷാ സേനയെ സ്ഥലത്തെത്തിച്ചത്. താന്‍ നഗരത്തിലെ ഒരു കെട്ടിടത്തില്‍ പരിശോധന കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് പോസ്റ്റ് ഓഫീസ് റോഡില്‍ കുറച്ച് പേര് കെട്ടിടത്തിന് മുകളിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ടത്. അവിടെ ഒരാള്‍ ബാല്‍ക്കണിയിലേക്ക് ചാഞ്ഞ് നിശ്ചലനായി നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിജയകൃഷ്ണന് പറഞ്ഞു.
Recommended Video
മുകളില്‍ കണ്ടയാളുടെ ദേഹത്ത് പലയിടത്തുമായി തീയും പുകയും ഉയരുന്നുണ്ട്. കൈയ്യിലെ വലിയ ഇരുമ്പ് ചച്ചക്കൂട് ലൈനില്‍ മുട്ടി നില്ക്കുന്നുണ്ടായിരുന്നു. എന്റെ കൈയ്യില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഫയര്‍ സ്റ്റേഷനില്‍ വിളിച്ച് സുരക്ഷാ സംവിധാനങ്ങളുമായി എത്താന്‍ പറയുകയായിരുന്നു. വൈദ്യുതി ലൈന്‍ ഓഫാക്കിയെങ്കിലും ഇയാള്‍ക്ക് ജീവനുണ്ടായിരുന്നില്ല. ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും വിജയകൃഷ്ണന് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications