അമ്മ എല്ലാത്തിനും തടസ്സം; ചെലവുകള്‍ ലക്ഷങ്ങളായി, ഇന്ദുലേഖയുടെ പ്ലാന്‍ വെളിപ്പെടുത്തി പോലീസ്
തൃശൂര്‍: കുന്നംകുളത്ത് അമ്മയെ വിഷം കൊടുത്ത് മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളുമായി പോലീസ്. മകള്‍ ഇന്ദുലേഖയുടെ ക്രൂര മുഖമാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളത്. ഭര്‍ത്താവറിയാതിരിക്കാനായി തന്റെ ആര്‍ഭാട ജീവിതത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടിയാണെന്ന് അമ്മയെ ഇന്ദുലേഖ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് വിവരം.
പോലീസ് ഇക്കാര്യം ചോദ്യം ചെയ്യലിലാണ് കണ്ടെത്തിയത്. നേരത്തെ പിതാവിനെയും ഇന്ദുലേഖ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ രണ്ട് തവണ അച്ഛനെ കൊല്ലാനുള്ള ശ്രമം പാളിപ്പോയത് കൊണ്ടാണ് അദ്ദേഹം ജീവിച്ചിരിക്കുന്നതെന്ന് പോലീസ് പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

കുന്നംകുളത്തെ കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത് ഇന്ദുലേഖ കടം തീര്‍ക്കാന്‍ ശ്രമിച്ചതാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനായി പണം കണ്ടെത്താനുള്ള ആസൂത്രണമാണ് നടന്നതെന്ന് പോലീസ് പറയുന്നു. ആര്‍ഭാട ജീവിതവും അതിനായി സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് വായ്പയെടുത്തതുമാണ് സാമ്പത്തിക ബാധ്യത വര്‍ധിക്കാനിടയാക്കിയതെന്നും പോലീസ് പറഞ്ഞു. ഇന്ദുലേഖയുടെ പിടിവിട്ട് സാമ്പത്തിക ബാധ്യതകള്‍ കുതിച്ച് കയറിയിരുന്നതായും, ഒടുവില്‍ കൊലയിലെത്തിയെന്നും പോലീസ് വ്യക്തമാക്കി.

ചായയില്‍ എലിവിഷം നല്‍കിയായിരുന്നു അമ്മയെ കൊലപ്പെടുത്തിയത്. അമ്മ ആസ്ത്മ രോഗിയായിരുന്നതിനാല്‍ ചായയുടെ രുചിമാറ്റം അറിയാന്‍ സാധിച്ചില്ല. അതേസമയം വിദേശത്തുള്ള ഭര്‍ത്താവ് ഇന്ദുലേഖയുടെ ഈ കടങ്ങളൊന്നും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ് നിശ്ചിത തുക വീട്ടു ചെലവുകള്‍ക്കായി ഇന്ദുലേഖയ്ക്ക് അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ ഉയര്‍ന്ന് രീതിയിലാണ് ഇവര്‍ വീട്ടിലെയും മക്കളുടെയും ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചിരുന്നത്.

മകന് ആവശ്യമായി വരുന്ന ചെലവുകളും ഇവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങളായുള്ള ബാധ്യതകളാണ് ലക്ഷങ്ങളായി മാറിയത്. വിവിധ സ്ഥാപനങ്ങളിലായി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ പണയം വെച്ചിരുന്നു. ഇത് തീര്‍ക്കാനായി പല വിധ ശ്രമങ്ങളും നടത്തിയിരുന്നു. കീഴൂരിലെ വീട് വിറ്റോ പണയം വെച്ചോ സാമ്പത്തിക ബാധ്യത അവസാനിപ്പിക്കാന്‍ ഇന്ദുലേഖ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന് പലപ്പോഴായി തടസ്സം നിന്നത് അമ്മയും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍
അമ്മയെ കൊല്ലാന്‍ കാരണവും ഇത് തന്നെയാണ്. ഭര്‍ത്താവ് വിദേശത്ത് നിന്ന് വന്നതോടെ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിക്കുമെന്നുള്ള ഭയമാണ് അമ്മയ്ക്ക് വിഷം നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്ദുലേഖയെയും ഭര്‍ത്താവിനെയും വീട്ടുകാരെയും ബന്ധുക്കളെയും അടക്കം പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലും വാങ്ങിയിരുന്നു.

ആശുപത്രിയിലും ക്രൂര കൃത്യമാണ് നടന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ സാധ്യതയില്ലെന്ന തരത്തിലായിരുന്നു ഇവരുടെ സംസാരം. നീ എനിക്ക് വല്ലതും കലക്കി തന്നോടി എന്ന് വരെ അമ്മ മകളോട് ചോദിച്ചിരുന്നു.ആശുപത്രിയില്‍ രണ്ട് രോഗ കാരണങ്ങളാണ് ഇന്ദുലേഖ പറഞ്ഞത്. ഇത് ഡോക്ടര്‍മാരെ സംശയത്തിലാക്കിയിരുന്നു. മഞ്ഞപ്പിത്തമെന്നും, ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങള്‍ ഇന്ദുലേഖ പറഞ്ഞിരുന്നു. അറസ്റ്റിലേക്ക് നയിച്ച കാരണങ്ങള്‍ ഇതെല്ലാമാണ്.












Click it and Unblock the Notifications