തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അമ്മയെ തീര്‍ക്കാന്‍ ഇന്ദുലേഖ പ്ലാന്‍ ചെയ്തത് ഒരു മാസം; ആശുപത്രിയില്‍ പറഞ്ഞത് രണ്ട് രോഗ കാരണങ്ങള്‍

Google Oneindia Malayalam News

കുന്നംകുളം: അളവില്ലാത്ത ക്രൂരതയാണ് കീഴൂരിലെ അമ്മയെ കൊലപ്പെടുത്തിയ ഇന്ദുലേഖ ചെയ്തതെന്ന് കണ്ടെത്തല്‍. അച്ഛനെയും പല രീതിയില്‍ കൊല്ലാന്‍ മകള്‍ ശ്രമിച്ചിരുന്നു. ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവന്നതിന് ശേഷമാണ് അമ്മയ്ക്ക് ചായയില്‍ ഇന്ദുലേഖ എലിവിഷം കലര്‍ത്തി നല്‍കിയത്. രുക്മിണിക്ക് ആസ്തമയുടെ അസ്വസ്ഥകളുണ്ടായിരുന്നു.

1

അതുകൊണ്ട് രുചിവ്യത്യാസം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. ഇത്അവരുടെ അവരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. സ്വന്തം അച്ഛന് ചായയില്‍ സോപ്പുലായനി കലര്‍ത്തി നല്‍കുകയാണ് ഇന്ദുലേഖ ചെയ്തത്. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കി പിതാവിനെ കൊല്ലുകയായിരുന്നു ശ്രമം.

1

ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയില്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ രണ്ട് രോഗ കാരണങ്ങളാണ് ഇന്ദുലേഖ പറഞ്ഞത്. ഇത് ഡോക്ടര്‍മാരെ സംശയത്തിലാക്കിയിരുന്നു. മഞ്ഞപ്പിത്തമെന്നും, ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങള്‍ ഇന്ദുലേഖ പറഞ്ഞിരുന്നു. ഇത് രുക്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസ് അറിഞ്ഞത്. ഇവരുടെ ഓരോ വാക്കുകളിലും പൊരുത്തക്കേടുകളുണ്ടായിരുന്നു.

2

ഇന്ദുലേഖയുടെ മൊബൈല്‍ ഫോണ്‍ ഇതിനിടെ പരിശോധിച്ചതോടെയാണ് അമ്മയ്ക്ക് നല്‍കിയ വിഷത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. രുക്മിണി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

3

സമുദ്രത്താല്‍ ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര്‍ എര്‍ത്തില്‍ ഒരു വര്‍ഷം എന്നാല്‍ 11 ദിവസംസമുദ്രത്താല്‍ ചുറ്റപ്പെട്ട് രണ്ടാം ഭൂമി, സൂപ്പര്‍ എര്‍ത്തില്‍ ഒരു വര്‍ഷം എന്നാല്‍ 11 ദിവസം

കീഴൂരില്‍ പതിമൂന്നര സെന്റ് സ്ഥലവും വീടുമാണ് ഇവര്‍ക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഈ വീട് ഇന്ദുലേഖയ്ക്ക് തന്നെ നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത്. അങ്ങനെ തന്നെയായിരുന്നു ഇത് എഴുതി വെച്ചത്. എന്നാല്‍ പെട്ടെന്ന് സ്വത്ത് നേടിയെടുക്കാനുള്ള മാര്‍ഗങ്ങളാണ് ഇന്ദുലേഖ സ്വീകരിച്ചത്.

4

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

എട്ട് ലക്ഷം രൂപയുടെ കടം ഇന്ദുലേഖയ്ക്കുണ്ടായിരുന്നു. വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണാഭരണങ്ങള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഭര്‍ത്താവ് വിദേശത്തായതിനാല്‍ ഈ ബാധ്യതകള്‍ അറിഞ്ഞിരുന്നില്ല.ഇന്ദുലേഖയുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇതോടെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കേണ്ടിയിരുന്നു.

5

സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുക്മിണി സമ്മതിച്ചില്ല. ഒരു മാസമായി പനിയുടെ ഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നല്‍കിയിരുന്നു. കറിയില്‍ ചേര്‍ത്താണ് ഇവ നല്‍കിയിരുന്നു.ഇതിലൂടെ ഇവരെ കരള്‍രോഗ ബാധിതരാക്കാനും, ആര്‍ക്കും സംശയമില്ലാതെ കൊലപ്പെടുത്താനുമായിരുന്നു ലക്ഷ്യം. അതേസമയം വീട്ടിലെ തെളിവെടുപ്പില്‍ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുമെല്ലാം ലഭിച്ചിട്ടുണ്ട്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്തനായിരുന്നു ഇവരുടെ ലക്ഷ്യം.

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

Thrissur
English summary
thrissur kunnamkulam incident: indulekha planned for one month to finish mother and father reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X